ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ തന്റെ മികച്ച പ്രകടനങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ തമന്ന ബോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രത്തിലൂടെയാണ് തമന്ന തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.
ഇപ്പോൾ തന്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഓര്‍മ്മ നഷ്ടമാകുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്ന് തമന്ന വ്യക്തമാക്കുന്നു. ‘ഓര്‍മ്മ നഷ്ടപ്പെടുന്നു.. ഇക്കാര്യം വളരെ ഭയപ്പെടുത്തുന്ന ഒരു സംഗതിയാണ്.’ തമന്ന പറയുന്നു. ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കുന്നതിനിടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന സ്വഭാവം കങ്കണയ്ക്കുണ്ട്: ഹന്‍സല്‍ മെഹ്ത പറയുന്നു
2015ല്‍ പുറത്തിറങ്ങിയ ‘ചാന്ദ് സ റോഷൻ ചേഹ്ര’ എന്ന ഹിന്ദി സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ തമന്ന, അതേ വര്‍ഷം തെലുങ്കില്‍ ‘ശ്രീ’ എന്ന ചിത്രത്തിലും വേഷമിട്ടു. തുടർന്ന്, വിജയ്, മഹേഷ് ബാബു, അജിത്ത്, ചിരഞ്ജീവി തുടങ്ങിയ മുൻനിര നായകൻമാരുടെ ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രമായി തമന്ന വേഷമിട്ടിട്ടുണ്ട്.
Post Your Comments