ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി നടി കങ്കണ റണൗത്ത്. ചാനൽ ചർച്ചക്കിടെ കങ്കണ നടത്തിയ അപകീർത്തികരമായ പരാമർശത്തിലാണ് ജാവേദ് അക്തർ കേസ് ഫയൽ ചെയ്തത്. കോടതി അയച്ച സമൻസിൽ നിരന്തരം വിചാരണയിൽ നിന്ന് കങ്കണ ഒഴിഞ്ഞുമാറിയിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ വാറന്റ് പുറപ്പെടുവിക്കുമെന്ന അവസ്ഥ ഉണ്ടായിരുന്നു. തുടർന്നാണ് താരം കോടതിയിൽ ഹാജരായത്.
കോടതി താരത്തിന്റെ മൊഴി രേഖപ്പെടുത്തി. ഹൃതിക് റോഷനുമായുള്ള വിവാദത്തിൽ താരത്തിനോട് താൻ മാപ്പ് പറയാൻ വിസമ്മതിച്ചതിൽ ജാവേദ് അക്തർ അസ്വസ്ഥനാണെന്നും തന്നെ അപമാനിച്ചെന്നും കങ്കണ പറഞ്ഞു. ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ജാവേദ് അക്തർ തന്നെ ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു.
Also Read: ‘കുറുവച്ചൻ’ വേണ്ട: പൃഥ്വിരാജ് ചിത്രം ‘കടുവ’യിൽ അന്തിമ വിധിയുമായി സെൻസർ ബോർഡ്
ബോളിവുഡ് സിനിമ മേഖലയിൽ നിരവധി പേരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ തലവനാണ് ജാവേദ് അക്തർ എന്നായിരുന്നു കങ്കണയുടെ വിവാദ പരാമർശം. നിരവധി ദേശീയ മാധ്യമങ്ങളിലും താരം ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
Post Your Comments