BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ഷിയാ മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തി: മാപ്പ് പറഞ്ഞ് ബോളിവുഡ് ചിത്രം ‘ഖുദാ ഹാഫിസ് 2’ ന്റെ നിർമ്മാതാക്കൾ

മുംബൈ: ബോളിവുഡ് ചിത്രമായ ‘ഖുദാ ഹാഫിസ് 2 – അഗ്നി പരീക്ഷ’യിലെ ഗാനത്തിലെ ചില വരികൾ തങ്ങളുടെ മതപരമായ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ഷിയാ മുസ്ലീം സമുദായാംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ മാപ്പ് പറഞ്ഞു. 2020ൽ ഓ.ടി.ടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്ത ഖുദാ ഹാഫിസിന്റെ തുടർച്ചയാണ് ‘ഖുദാ ഹാഫിസ് 2 – അഗ്നി പരീക്ഷ’. ചിത്രം 2022 ജൂലൈ 8ന് റിലീസ് ചെയ്യും.

നേരത്തെ ചിത്രത്തിലെ ‘ഹഖ് ഹുസൈൻ’ എന്ന ഗാനത്തെ എതിർത്ത് ഷിയാ മുസ്ലീം സമുദായാംഗങ്ങൾ രംഗത്ത് വന്നിരുന്നു. പാട്ടിലെ ചില വരികൾ തങ്ങളുടെ മതവിശ്വാസങ്ങൾക്ക് എതിരാണെന്ന് അവർ വ്യക്തമാക്കി. ഇതേത്തുടർന്ന്, ‘അപമാനകരമായ’ വരികൾ നീക്കം ചെയ്തതായും ഗാനം പുനർനിർമ്മിക്കാൻ തയ്യാറാണെന്നും നിർമ്മാതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.

ആർ.ആർ.ആർ സ്വവർഗ പ്രണയകഥ:​ ആലിയ ഭട്ട് വെറും ഉപകരണമായിരുവെന്ന് റസൂൽ പൂക്കുട്ടി

ഷിയാ സമുദായത്തിലെ കുറച്ച് ആളുകൾ പ്രകടിപ്പിച്ച ആശങ്കകൾ മനസിലാക്കുന്നതായും ഗാനത്തിലെ ‘അപമാനകരമായ’ വരികൾക്ക് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായും ‘ഖുദാ ഹാഫിസ് 2 – അഗ്നി പരീക്ഷ’യുടെ നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പാട്ടിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു. സിനിമയിൽ ഒരു ഷിയ സമുദായാംഗത്തെയും അപകീർത്തികരമായി കാണിച്ചിട്ടില്ലെന്നും ഒരു ഷിയ സമുദായാംഗവും സിനിമയിൽ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും അണിയറപ്രവർത്തകർ പ്രസ്താവനയിൽ വ്യക്തമാക്കി.

‘ഇമാം ഹുസൈന്റെ മഹത്വം ആഘോഷിക്കുന്നതിനായി ഏറ്റവും പുണ്യകരമായ ഉദ്ദേശത്തോടെയാണ് ഗാനം സൃഷ്ടിച്ചത്. ഒരിക്കലും മതവികാരം വ്രണപ്പെടുത്തുക എന്നതല്ല ഉദ്ദേശ്യം. എന്നിരുന്നാലും,ഷിയാ വിഭാഗത്തിന്റെ വികാരങ്ങൾ മനസ്സിൽ വച്ചുകൊണ്ട്, ഞങ്ങൾ ഗാനത്തിൽ മാറ്റങ്ങൾ വരുത്തി’, നിർമ്മാതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button