നടൻ ഷമ്മി തിലകനോട് താരസംഘടനയായ ‘അമ്മ’ വിശദീകരണം തേടി. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ടാണ് നടനോട് വിശദീകരണം ആവശ്യപ്പെട്ടത്. ‘അമ്മ’യുടെ യോഗം മൊബൈലിൽ പകർത്തി എന്നതാണ് വിശദീകരണം തേടാനുള്ള പ്രധാന കാരണം. അടുത്തിടെ സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ ചേർന്നിരുന്നു. യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് ‘അമ്മ’ ഭാരവാഹികൾ അറിയിച്ചിരുന്നു.
താരസംഘടനയിൽ നിന്ന് ഷമ്മിയെ പുറത്താക്കിയെന്ന് വാർത്തയും പുറത്ത് വന്നിരുന്നു. എന്നാൽ, ഭാരവാഹികൾ തന്നെ ഇക്കാര്യം നിഷേധിച്ചിരുന്നു. ഷമ്മി ഇപ്പോഴും ‘അമ്മ’യിലെ അംഗമാണെന്നും ജനറൽ ബോഡിക്ക് ഒരാളെ പുറത്താക്കാൻ അധികാരമില്ലെന്നുമായിരുന്നു അന്ന് ഭാരവാഹികൾ പറഞ്ഞത്. അതേസമയം, അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഷമ്മി തിലകനെതിരെ നടപടിയെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തിരുന്നു. നടപടിയെടുക്കുന്നതിന് മുൻപായി നടന് പറയാനുള്ള കാര്യങ്ങൾ കേൾക്കുമെന്നും ഭാരവാഹികൾ പറഞ്ഞിരുന്നു.
Also Read: പൃഥ്വിരാജിന്റെ കടുവയിലെ പ്രൊമോ സോങ് എത്തി
അതേസമയം, സംഘടന വിശദീകരണം തേടിയെന്നും അതിന് കൃത്യമായ മറുപടി നൽകിയെന്നുമാണ് ഷമ്മി തിലകൻ പ്രതികരിച്ചത്. ഓൺലൈനായി അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments