CinemaGeneralIndian CinemaKollywoodLatest News

മികച്ച സംവിധായകർക്കൊപ്പമാണ് മാധവന്റെ സ്ഥാനം: റോക്കട്രി തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയെന്ന് രജനികാന്ത്

നീണ്ട കാത്തിരിപ്പിനൊടുവിൽ നടൻ മാധവൻറെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്ട് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഐ.എസ്.ആർ.ഒ മുൻ ഉദ്യോ​ഗസ്ഥനായിരുന്ന നമ്പി നാരായണൻറെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. മാധവൻ തന്നെയാണ് ചിത്രത്തിൽ നമ്പി നാരായണനായി വേഷമിട്ടത്.

ഇപ്പോളിതാ, റോക്കട്രി: ദി നമ്പി എഫക്റ്റിന് അഭിനന്ദനങ്ങൾ അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ രജനികാന്ത്. എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നാണ് രജനികാന്ത് പറയുന്നത്. മികച്ച സംവിധായകർക്കൊപ്പമാണ് മാധവന്റെ സ്ഥാനം എന്ന് അദ്ദേഹം ഈ ചിത്രത്തിലൂടെ തെളിയിച്ചു എന്നും രജനികാന്ത് ട്വിറ്ററിൽ കുറിച്ചു.

‘ എല്ലാവരും നിർബന്ധമായും ഈ ചിത്രം കാണണം, പ്രത്യേകിച്ച് യുവാക്കൾ. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി നിരവധി കഷ്ടപ്പാടുകൾ സഹിക്കുകയും ത്യാഗം ചെയ്യുകയും ചെയ്ത നമ്പി നാരായണൻറെ കഥ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച് ആദ്യ സിനിമയിലൂടെ തന്നെ താനൊരു മികച്ച സംവിധായകനാണെന്ന് മാധവൻ തെളിയിച്ചു. ഇത്തരമൊരു സിനിമ നൽകിയതിന് അദ്ദേഹത്തെ എൻറെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു’, രജനികാന്ത് ട്വീറ്റ് ചെയ്തു.

Also Read: നികുതി കൃത്യമായി അടച്ചു: കേന്ദ്രത്തിന്റെ പ്രത്യേക അംഗീകാരം നേടി മഞ്ജു വാര്യർ

സിമ്രാനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ ഹിന്ദി പതിപ്പിൽ ഷാറൂഖ് ഖാനും തെന്നിന്ത്യൻ പതിപ്പിൽ നടൻ സൂര്യയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ കഥയറിഞ്ഞ് ഇങ്ങോട്ട് ആവശ്യപ്പെട്ടാണ് ഷാറൂഖ് ഖാനും സൂര്യയും ചിത്രത്തിൽ അഭിനയിച്ചതെന്ന് സഹസംവിധായകനായ പ്രജേഷ് സെൻ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button