CinemaGeneralIndian CinemaLatest NewsMollywood

വെള്ളത്തുണിയിൽ പൊതിഞ്ഞ കൽപ്പനയുടെ ചിത്രം ആരോ അയച്ചു തന്നു, ഞാൻ തകർന്ന് പോയി: മനോജ് കെ ജയൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയൻ. നിരവധി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ മനോജിന് കഴിഞ്ഞു. മനോജ് കെ ജയന്റെ സിനിമ വിശേഷങ്ങളോടൊപ്പം തന്നെ കുടുംബ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അന്തരിച്ച നടി കൽപനയ്ക്ക് എന്നും ഒരു അനുജനെ പോലെ ആയിരുന്നു മനോജ്. പല അഭിമുഖങ്ങളിലും കൽപ്പന ഇക്കാര്യം തുറന്ന് പറ‍ഞ്ഞിട്ടുണ്ട്. സഹോദരിയും നടിയുമായ ഉർവശിയെ വിവാഹം കഴിച്ചതോടെയാണ് മനോജ് കൽപ്പനയുടെ കുടുംബത്തിലേക്ക് എത്തുന്നത്. വിവാഹ ബന്ധം വേർപിരിഞ്ഞിട്ടും ഇന്നും ഉർവശിയുടെ കുടുംബവുമായി മനോജ് നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.

ഇപ്പോളിതാ, കൽപ്പനയുടെ മരണം വലിയ നടുക്കമാണ് ഉണ്ടാക്കിയതെന്ന് പറയുകയാണ് മനോജ് കെ ജയൻ. ഒരു മാധ്യമത്തിലെ പരിപാടിക്കിടെയാണ് മനോജ് മനസ്സ് തുറക്കുന്നത്. കൽപ്പന കൂടെ പിറക്കാത്ത സഹോദരിയാണെന്നും മരണവാർത്ത ആദ്യം വിശ്വസിച്ചില്ലെന്നുമാണ് മനോജ് കെ ജയൻ പറയുന്നത്.

Also Read: നിർമ്മാതാക്കളുടെയോ ഇൻഡസ്ട്രിയുടെയോ തെറ്റല്ല: ബോളിവുഡിലെ വേതന വ്യത്യാസത്തെ കുറിച്ച് തപ്‌സി പന്നു

മനോജ് കെ ജയന്റെ വാക്കുകൾ:

കൽപ്പന എന്റെ കൂടെ പിറക്കാത്ത സഹോദരിയാണ്. എന്റെ സന്തോഷത്തിലും ദുഃഖത്തിലുമെല്ലാം കൂടെ നിന്ന വ്യക്തിയാണ്. ഇത്ര നേരത്തെ പോകേണ്ട ആളല്ല. ബംഗളൂരുവിൽ ഒരു ചടങ്ങിന് പോയപ്പോഴാണ് മരണ വാർത്ത അറിയുന്നത്. ആദ്യം വിശ്വസിച്ചില്ല. പിന്നീട് വെള്ളത്തുണിയിൽ പൊതിഞ്ഞ കൽപ്പനയുടെ ചിത്രം ആരോ അയച്ചു തന്നു. അന്ന് തകർന്ന് പോയി.

എന്റെ മകളെ പോലെ തന്നെയാണ് കൽപ്പനയുടെ മകൾ ശ്രീമയി എന്ന ചിഞ്ചിയെയും ഞാൻ കണ്ടിരുന്നത്. എന്റെ കുഞ്ഞാറ്റയ്ക്ക് ഒരു ഉടുപ്പ് ഞാൻ വാങ്ങിയാൽ ചിഞ്ചിക്കും വാങ്ങും. കലാരഞ്ജിനിയുടെ മകൻ അമ്പോറ്റിയേയും അങ്ങനെ തന്നെയാണ് കാണുന്നത്. ഇന്നും ആ കുടുംബവുമായി എനിക്ക് നല്ല ബന്ധമുണ്ട്. അമ്മയെ ഇപ്പോഴും ഞാൻ വിളിച്ച് സംസാരിക്കാറുണ്ട്. എന്റെ ഭാര്യ ആശയും വിളിക്കാറുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button