ജിഎസ്ടി നികുതി കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. സർട്ടിഫിക്കറ്റ് നൽകിയാണ് സർക്കാർ മഞ്ജുവിനെ അഭിനന്ദിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആണ് സർട്ടിഫിക്കറ്റ് നൽകിയത്.
നേരത്തെ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസിനും കേന്ദ്ര സർക്കാർ സമാനമായി സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പിന്നാലെ രാഷ്ട്ര നിർമ്മാണത്തിൽ ഭാഗമാകാൻ അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.
Also Read: ഇത് ചെറിയ കേസല്ല: ന്നാ താൻ കേസ് കൊട് ടീസർ എത്തി
അജിത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ഒട്ടേറെ ചിത്രങ്ങൾ മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്ന ചിത്രമാണ് മഞ്ജുവിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹേഷ് വെട്ടിയാരും മാധ്യമ പ്രവർത്തകനായ ശരത് കൃഷ്ണയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിക്കുന്നത്.
Post Your Comments