![](/movie/wp-content/uploads/2022/07/61429-dulquer-salmaan-introduced-the-character-of-appani-sarath-as-ambru-in-payali.webp)
നവാഗതരായ ബബിത – റിൻ ദമ്പതികൾ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്യാലി. സഹോദരങ്ങൾ തമ്മിലുള്ള സ്‌നേഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാർബി ശർമ്മ, ജോർജ് ജേക്കബ് എന്നീ ബാലതാരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എൻ എഫ് വർഗീസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ അനശ്വര നടൻ എൻ എഫ് വർഗീസിന്റെ മകൾ സോഫിയ വർഗീസും പ്യാലിയുടെ നിർമ്മാണത്തിൽ പങ്കാളിയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
ഇപ്പോളിതാ, ചിത്രത്തിൽ അപ്പാനി ശരത് അവതരിപ്പിക്കുന്ന അംബ്രുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വേഫെറർ ഫിലിംസിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. നേരത്തെ ശ്രീനിവാസനും മാമുക്കോയയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോസ്റ്ററും റിലീസായിരുന്നു. സയിദ് എന്ന കഥാപാത്രമായാണ് ശ്രീനിവാസൻ ചിത്രത്തിൽ എത്തുന്നത്. നിക്കോളൻ എന്ന കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിക്കുന്നത്.
Also Read: ബിഗ് ബോസ് നാലാം സീസണിലെ വിന്നറായി ദിൽഷ പ്രസന്നൻ: ബ്ലെസ്ലിക്ക് രണ്ടാം സ്ഥാനം
ശ്രീനിവാസൻ, മാമുക്കോയ, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ തുടങ്ങിയവർക്കൊപ്പം വിസാരണെ, ആടുകളം എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആടുകളം മുരുഗദാസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ മലയാളത്തിലെ ഒരു സൂപ്പർതാരത്തിന്റെ സാന്നിധ്യവും ചിത്രത്തിലുണ്ടാവും. സിനിമയിൽ അതൊരു സസ്‌പെൻസ് ക്യാരക്ടറാണ്. ചിത്രം ജൂലൈ എട്ടിന് റിലീസ് ചെയ്യും.
Post Your Comments