CinemaGeneralIndian CinemaLatest NewsMollywood

സുരേഷ് ഗോപിയുടെ പാപ്പൻ തിയേറ്ററുകളിലേക്ക്: റിലീസ് തിയതി പ്രഖ്യാപിച്ചു

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 15ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഫ്രൈഡേ മാറ്റിനിയുടെ ട്വിറ്റർ പേജിലൂടെയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണിത്. സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏറെ കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും പാപ്പനുണ്ട്. ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.

ആർ ജെ ഷാനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Also Read: ‘എനിക്ക് പകരം എന്റെ സിനിമകൾ സംസാരിക്കും’: തകര്‍ന്ന മനുഷ്യനെക്കാള്‍ ശക്തമായി മറ്റൊന്നുമില്ലെന്ന് വിജയ് ബാബു

ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുമുണ്ട് ചിത്രത്തിൽ. അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ഗോകുൽ സുരേഷും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button