കൊച്ചി: ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത ‘വാശി’യുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 17ന് ചിത്രം റിലീസ് ചെയ്യുമെന്ന് നെറ്റ്ഫ്ളിക്സ് സൗത്ത് ട്വിറ്ററിൽ വ്യക്തമാക്കി. ജൂണ്‍ 17നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തിയേറ്ററുകളിൽ ചിത്രത്തിന് മികച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, നേരത്തെ 10 കോടി രൂപക്കാണ് നെറ്റ്ഫ്ളിക്സ് ‘വാശി’ വാങ്ങിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ലൈംഗിക ബന്ധത്തിലെ കണ്‍സെന്റ്, മാനിപ്പുലേറ്റഡ് കണ്‍സെന്റ്, മീ ടൂ പോലെയുള്ള വിഷയങ്ങള്‍ പ്രതിപാദിച്ച ചിത്രം റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ അഭിഭാഷകരായാണ് ടൊവിനോയും കീര്ത്തിയുമെത്തിയത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ അനു മോഹന്‍, അനഘ നാരായണന്, ബൈജു, കോട്ടയം രമേശ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഛായാഗ്രഹണം- നീല്‍ ഡി. കുഞ്ഞ, എഡിറ്റിങ്- അര്‍ജു ബെന്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍- മഹേഷ് നാരായണന്, സംഗീതം- കൈലാസ്, പശ്ചാത്തല സംഗീതം- യാക്സന്‍, നേഹ, കലാസംവിധാനം- സാബു മോഹന്‍, കഥ- ജാനിസ് ചാക്കോ സൈമണ്‍, മേക്കപ്പ്- പി. വി. ശങ്കര്‍, വസ്ത്രാലങ്കാരം- ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിഥിന് മൈക്കിള്‍, വരികള്‍- വിനായക് ശശികുമാര്‍, സൗണ്ട്- എം. ആര്. രാജകൃഷ്ണന്, ഡിസൈന്‍- ഓള്ഡ്മങ്ക്സ്, വിതരണം- ഉര്‍വ്വശി തിയറ്റേഴ്സ്.
Post Your Comments