മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഗോഡ്ഫാദര്‍. ചിരഞ്ജീവി നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. ജൂലൈ 4, തിങ്കളാഴ്ച വൈകിട്ട് 5.45ന് ഫസ്റ്റ് ലുക്ക് പുറത്തുവിടും. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഗോഡ്ഫാദര്‍.
മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ, സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍.
Read Also:- ഷാരൂഖ് – അറ്റ്‍ലി ചിത്രം: ജവാന്റെ ഒടിടി റൈറ്റ്‌സ് വിറ്റുപോയത് വമ്പൻ തുകയ്ക്ക്
മോഹന്‍ലാലിന് നായകനാക്കി പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ലൂസിഫർ’. പൃഥിരാജ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, സായ്കുമാര്‍, ടൊവിനോ, ഷാജോണ്‍, ബൈജു, വിവേക് ഒബ്‌റോയ്, സാനിയ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
Leave a Comment