CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ദിലീപിനോട് സ്വീകരിച്ച സമീപനം എന്തുകൊണ്ട് വിജയ് ബാബുവിനോട് ഉണ്ടാകുന്നില്ല?: മോഹൻലാലിനോട് ചോദ്യങ്ങളുമായി ഗണേഷ് കുമാർ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിലവിലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട്, പ്രസിഡന്റ് മോഹൻലാലിന് ഗണേഷ് കുമാർ എം.എൽ.എയുടെ കത്ത്. മോഹൻലാലിനോട് 9 ചോദ്യങ്ങളുമായി അയച്ച കത്ത് ഗണേഷ് പുറത്തുവിട്ടു. മുൻപ്, മോഹൻലാലിന് അയച്ച കത്തുകൾക്കൊന്നും മറുപടി ലഭിച്ചിട്ടില്ലെന്നും ഗണേഷ് വ്യക്തമാക്കി. ദിലീപിനോട് നേരത്തെ സ്വീകരിച്ച സമീപനം വ്യക്തമായി മുന്നിലുണ്ടായിട്ടും സമാനമായ കുറ്റം ആരോപിക്കപ്പെട്ട് കേസിൽപ്പെട്ട വിജയ് ബാബുവിനെതിരെ തത്തുല്യമായ നടപടി സ്വീകരിക്കാത്ത് എന്തുകൊണ്ടാണെന്ന് കത്തിൽ ചോദിക്കുന്നു.

അപകടത്തിൽ പരിക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ അമ്മ അപലപിക്കാൻ തയാറാകുമോ? പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം അമ്മയുടെ നയമാണോ? അമ്മ ക്ലബ് ആണെന്നു പറയുമ്പോൾ മിണ്ടാതിരിക്കുന്നത് ലജ്ജാകരമല്ലേ? അമ്മ ക്ലബ് ആണെന്നു പറയുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറിയായി തുടരാൻ യോഗ്യനാണോ? സംഘടനയുടെ അംഗത്വ ഫീസ് 2,05,000 ആയി ഉയർത്തിയത് എന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് ഗണേഷ്‌ എണ്ണമിട്ട് ചോദിച്ചിട്ടുള്ളത്.

സ്വകാര്യതയെ മാനിക്കണം, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കൂ: മീന

ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ച ചെയ്ത ദിവസം താൻ അമ്മ യോഗത്തിൽ ഉണ്ടായിരുന്നുവെന്നും അമ്മ നേതൃത്വത്തെ ചിലർ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ഗണേഷ് വ്യക്തമാക്കി. അമ്മയിലെ പ്രശ്നങ്ങൾ തുറന്നപറയാൻ പലരും മടിക്കുന്നത് സിനിമയിൽ അവസരങ്ങള്‍ കുറയുമെന്നും, സംഘടനയിലെ കൈനീട്ടം നഷ്ടമാകുമെന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആരെയും ഭയമില്ലെന്നും ആരോടും എതിർപ്പില്ലെന്നും ഗണേഷ്‌ കുമാർ മോഹൻലാലിന് അയച്ച കത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button