മുംബൈ: ലോക്കല്‍ ട്രെയിനുകളിലും, ബസിലും യാത്ര ചെയ്യുമ്പോള്‍ മോശമായ പെരുമാറ്റത്തിന് താന്‍ ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് നടി രവീണ ടണ്ഠന്. നഗരത്തിലെ മദ്ധ്യവര്‍ഗത്തിന്റെ ജീവിതത്തെ കുറിച്ച് ധാരണയുണ്ടോ എന്ന, ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് രവീണ അനുഭവം പങ്കുവെച്ചത്. മറ്റു സ്ത്രീകളുടെ അനുഭവംപോലെ തന്നെ തിരക്കുള്ള ബസിനുള്ളിലും ട്രെയിനിനുള്ളിലും പുരുഷന്മാര് നുള്ളിയും തോണ്ടിയും ഉപദ്രവിച്ചിട്ടുണ്ടെന്നും പുരുഷന്മാരുടെ പരിഹാസവാക്കുകള്‍ കേട്ടിട്ടുണ്ടെന്നും രവീണ വ്യക്തമാക്കി.
‘എന്റെ കൗമാര കാലത്ത് ഞാന്‍ ലോക്കല്‍ ട്രെയിനുകളും ബസുകളും തന്നെയാണ് യാത്രക്കായി ആശ്രയിച്ചിരുന്നത്. മിക്ക സ്ത്രീകളും അനുഭവിച്ചതുപോലെ, കളിയാക്കലും നുള്ളലും തോണ്ടലുമെല്ലാം സഹിച്ചിട്ടുണ്ട്. 1992ല്‍ ഞാന്‍ എന്റെ ആദ്യ കാര്‍ സ്വന്തമാക്കിയതിന് ശേഷമാണ് ഈ ദുരന്തയാത്ര അവസാനിച്ചത്. മറ്റുള്ളവരെപ്പോലെ വികസനത്തെ ഞാനും സ്വാഗതം ചെയ്യുന്നു. വികസനം മാത്രമല്ല നമ്മുടെ ഉത്തരവാദിത്തം. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരായ വനം നശിപ്പിക്കുന്നതും മരം മുറിക്കുന്നതും കണ്ടുനില്‍ക്കാനാകില്ല. അതിനെതിരേ ശബ്ദമുയര്‍ത്തേണ്ടതും നമ്മുടെ കടമയാണ്,’ രവീണ ടണ്ഠന് പറഞ്ഞു.
ടൊവിനോ തോമസ് നായകനാകുന്ന ‘വാശി’ ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ളിക്സ്
മരങ്ങള്‍ മുറിച്ച് മാറ്റി മുംബൈ മെട്രോയ്ക്ക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രകൃതി സ്നേഹികള്‍ എതിര്‍ത്തിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരേയുള്ള രവീണയുടെ ട്വീറ്റിന് താഴെയാണ്, ഒരാള്‍ സാധാരണക്കാരന് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നിങ്ങള്‍ക്കറിയാമോ എന്ന് രവീണയോട് ചോദിച്ചത്. ഇതിന് ട്വിറ്ററിലൂടെ മറുപടി നല്‍കുകയായിരുന്നു രവീണ.
Post Your Comments