CinemaGeneralIndian CinemaLatest NewsMollywood

അന്നില്ലാത്ത പേടി ഇന്നും ഇല്ല, ഓടിയത് എന്റർടെയ്ൻമെന്റിന് വേണ്ടി: ഷൈൻ ടോം ചാക്കോ

മലയാളത്തിലെ പ്രിയപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ഷൈൻ മലയാളി മനസ്സിൽ ഇടം നേടിയത്. സിനിമയ്ക്ക് പുറമെ ഷൈൻ നൽകുന്ന അഭിമുഖങ്ങളും പലപ്പോളും വൈറലാകാറുണ്ട്. താരത്തിന്റെ ചില പരാമർശങ്ങൾ വിവാദങ്ങൾക്കും ഇടയാകാറുണ്ട്. ഷൈനിന്റെ ചില പ്രവർത്തികളും വാർത്തകളിൽ ഇടം നേടാറുണ്ട്. അത്തരത്തിൽ അടുത്തിടെയുണ്ടായ ഒരു സംഭവമാണ് മാധ്യമങ്ങളെ കണ്ട് ഷൈൻ തിയേറ്ററിൽ നിന്നും ഇറങ്ങി ഓടിയത്. ഷൈനിന്റെ പന്ത്രണ്ട് എന്ന സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് ഇറങ്ങുമ്പോളായിരുന്നു സംഭവം.

ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. മാധ്യമങ്ങളെ പേടിച്ചല്ല, ഒരു എന്റർടെയ്ൻമെന്റിനു വേണ്ടിയാണ് താൻ ഓടിയതെന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. പുതിയ ചിത്രമായ അടിത്തട്ടിന്റെ ആദ്യ ഷോ കാണാൻ എത്തിയപ്പോഴായിരുന്നു ഷൈനിന്റെ പ്രതികരണം. ‘അറുപത് ദിവസം ജയിലിൽ കിടന്ന് ഇറങ്ങിയ പിറ്റേദിവസം പത്രസമ്മേളനം നടത്തിയിട്ടുണ്ട്. അന്നില്ലാത്ത പേടി ഇന്നും ഇല്ല. ഒരു എന്റർടെയ്ൻമെന്റിന് വേണ്ടിയാണ് ഞാൻ ഓടിയത്‘, ഷൈൻ പറഞ്ഞു.

Also Read: ’ഓളെ മെലഡി’യുമായി സലിം കുമാർ: യൂട്യൂബിൽ ഹിറ്റായി തല്ലുമാലയിലെ പുതിയ ​ഗാനം

പന്ത്രണ്ട് എന്ന സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കാൻ മാധ്യമ പ്രവർത്തകർ എത്തിയപ്പോളാണ് തിയേറ്ററിനുള്ളിൽ നിന്ന് ഒരാൾ ഓടിയിറങ്ങുന്നത് മാധ്യമപ്രവർത്തകർ ശ്രദ്ധിച്ചത്. നടൻ ഷൈൻ ടോം ചാക്കോയാണ് ഓടുന്നതെന്ന് മനസ്സിലായതോടെ ചില മാധ്യമപ്രവർത്തകരും താരത്തിന്റെ പിന്നാലെ പാഞ്ഞു. തിയേറ്ററിന് ചുറ്റും ഓടിയ ഷൈൻ മാധ്യമങ്ങൾക്ക് മറുപടി നൽകാതെ തിയേറ്റർ വളപ്പിൽനിന്നും റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button