
പ്രശസ്ത അഭിനേതാവ് കലാഭവൻ മണിയുടെ പേരിൽ സംഘടിപ്പിച്ച ഫിലിം അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ഷൈന്‍ ടോം ചാക്കോയ്ക്ക്. ദുൽഖർ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷൈന്‍ പുരസ്കാര അർഹനായത്. കൊച്ചി അമ്മ ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രശസ്ത തെന്നിന്ത്യൻ അഭിനേതാവ് ഗുരു സോമസുന്ദരമാണ് ഷൈൻ ടോം ചാക്കോയ്ക്ക് അവാർഡ് നൽകി.
താൻ ഇഷ്ടപെടുന്ന കഥാപാത്രങ്ങളിൽ ഒന്നായ ഭാസി പിള്ളയായുള്ള അഭിനയത്തിന് ലഭിച്ച ഈ അവാർഡിന് പ്രേക്ഷകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. സംസ്ഥാന അവാര്‍ഡില്‍ കുറുപ്പിലെ ഭാസി പിള്ള എന്ന കഥാപാത്രത്തെ പൂര്‍ണമായി തഴഞ്ഞതില്‍ പരസ്യമായി ഷൈന്‍ ടോം ചാക്കോ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനിടെയാണ് കലാഭവന്‍ മണിയുടെ പേരിലുള്ള മികച്ച നടനുള്ള മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ചത്. ഷൈനിന് ലഭിച്ച ഈ പുരസ്ക്കാരത്തില്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന് ഒരുക്കിയ കുറുപ്പില്‍ ഭാസി പിള്ള എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. നേരത്തെ സോഷ്യല്‍ മീഡിയയിലൂടെയും ഷൈന്‍ സംസ്ഥാന അവാര്‍ഡിനെതിരെ രംഗത്തെത്തിയിരുന്നു. കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന കുറുപ്പിനെ പുരസ്കാരത്തില്‍ പരിഗണിക്കാതിരുന്നപ്പോള്‍ മനസിലായിട്ടുണ്ടാകുമല്ലോ എന്ന് ദുല്‍ഖറിനോടായി താരം ചോദിച്ചിരുന്നു.
Post Your Comments