CinemaGeneralIndian CinemaLatest NewsMollywood

ഓരോ സിനിമയും ഓരോ പോരാട്ടങ്ങളാണ്: കുറിപ്പുമായി അടിത്തട്ട് സംവിധായകൻ

ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിജോ ആന്റണി ഒരുക്കിയ അടിത്തട്ട് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. കടലിലിന്റെ പശ്ചാത്തലത്തിലുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ 90 ശതമാനവും കടലിലാണ് ചെയ്തിട്ടുള്ളത്. ഇപ്പോളിതാ, ചിത്രത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ ജിജോ ആന്റണി. കടലിൽ ഒരു സിനിമ എന്ന ആശയത്തിൽ ഒരുങ്ങിയ അടിത്തട്ട് പ്രേക്ഷകരെ ഒരിക്കലും നിരാശരാക്കില്ലെന്നും ഓരോ സിനിമയും ഓരോ പോരാട്ടങ്ങളാണെന്നുമാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ജിജോ ഇക്കാര്യങ്ങൾ എഴുതിയത്.

Also Read: അർജുൻ ദാസ് ബോളിവുഡിലേക്ക്: അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു

ജിജോ ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഓരോ സിനിമയും ഓരോ പോരാട്ടങ്ങളാണ്..
‘കടലിൽ ഒരു സിനിമ’ എന്ന ആശയത്തെ എന്റെ നാലാമത്തെ സംവിധാന സംരംഭമായി ഉറപ്പിച്ച ദിവസം ആരംഭിച്ച ഈ പോരാട്ടം ഇന്ന് നിങ്ങളിലേക്കെത്തുകയാണ്.. ‘അടിത്തട്ട്’ സംഭവിക്കാനെടുത്ത എന്റെ തീരുമാനത്തെ ഒരൊറ്റ മനസ്സോടെ പിന്തുണച്ച ക്രിയാത്മക- സാങ്കേതിക പ്രവർത്തകരും ,പൂർണ്ണമായും എന്നെ വിശ്വസിച്ച അഭിനേതാക്കളുമാണ് അടിത്തട്ട് ശക്തമാക്കുന്നത്.. ഏത് വെല്ലുവിളികളേയും അതിജീവിച്ച് ഒരു സിനിമ സാദ്ധ്യമാക്കാൻ കട്ടക്ക് കൂടെ നിന്ന ടീം.!

നിർമ്മാണത്തിൽ എന്നോട് സഹകരിച്ച കാനായിൽ ഫിലിംസ് , റൈറ്റർ ഖൈസ് മിലൻ , സിനിമാട്ടോഗ്രാഫർ പാപ്പിനു, സഹനിർമ്മാതാവും കളറിസ്റ്റുമായ വിനീഷ് വിജയൻ, സൗണ്ട് ഡിസൈനർ, സൗണ്ട് മിക്സർ, ലൈവ് സൗണ്ട് ടീം, ക്യാമറ & ലെൻസ് ടീം , ലൈറ്റ് & യൂണിറ്റ് ടീം, ബോട്ടുകളിലെ നല്ലവരായ ജീവനക്കാർ, അണ്ടർ വാട്ടർ ടീം, ഹെലിക്യാം ടീം, കലാസംവിധായകനും സംഘവും, മേക്കപ്പ് ടീം, കോസ്റ്റ്യൂം ടീം , പ്രൊഡക്ഷൻ ടീം, എഡിറ്റിംഗ് ടീം , മ്യൂസിക് ഡയറക്ടേർസ് , ടൈറ്റിൽ ആനിമേഷൻ ടീം, സബ് ടൈറ്റിൽ റൈറ്റർ, പബ്ലിസിറ്റി & മാർക്കറ്റിംഗ് കമ്പനികൾ , റേഡിയോ-ടി വി-പത്രമാദ്ധ്യമ സുഹൃത്തുക്കൾ, വിതരണ കമ്പനി ‘ക്യാപ്പിറ്റൽ ഫിലിംസ്’ യിലെ സ്റ്റാഫ്സ് & മാനേജ്മെൻറ് , ഔട്ടർ കേരള & ഓവർസീസ് പങ്കാളികൾ , തിയറ്റർ സുഹൃത്തുക്കൾ, സംഘടനകൾ, ചിത്രീകരണാനുമതിക്കായി എന്റൊപ്പം രാപ്പകൽ നിന്ന മണിവർണ്ണൻ, കൊല്ലം ജില്ലാ കളക്ടർ , അനുമതിയായി സഹകരിച്ച മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മറൈൻ – കോസ്റ്റൽ- ലോക്കൽ പോലീസ് സേനാംഗങ്ങൾ , ഓൺലൈൻ സപ്പോർട്ടേഴ്സ് , പോസ്റ്റർ ഒട്ടിക്കുന്ന ചേട്ടൻമാർ എന്നിങ്ങനെ എന്നെ പിന്തുണച്ച നിരവധി സഹൃദയർ.. ഹൃദയം നിറഞ്ഞ നന്ദി..! ഓരോരുത്തരോടും.

ചിത്രീകരണ സമയത്തൊക്കെയും അനുഗ്രഹിച്ച പ്രകൃതി എന്ന മാതാവിന് നന്ദി..
ഉൾക്കടലിലെ കുറേ ജീവനുകൾക്ക് മേൽ സുരക്ഷിത കവചം തീർത്ത സർവശക്തനായ ദൈവത്തിന് സ്തുതി ! ഞങ്ങളുടെ അടിത്തട്ട് ഇനി പ്രേക്ഷകരായ നിങ്ങളുടെ ‘അടിത്തട്ട്’ ആണ്!
തിയറ്ററിലെത്തി നിങ്ങളീ സിനിമ കാണണം.. നിങ്ങളെ നിരാശരാക്കില്ല.
പിന്തുണയ്ക്കണം… വിജയിപ്പിക്കണം…!
എന്ന്
ജിജോ ആൻറണി

shortlink

Related Articles

Post Your Comments


Back to top button