![](/movie/wp-content/uploads/2022/06/webp.net-resizeimage-2022-06-29t145901.068.jpg)
അരുണ്‍ വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ‘യാനൈ’. ‘സിങ്കം’ ഫെയിം സംവിധായകനായ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ‘യാനൈ’യിലൂടെ ഹരി. ഇപ്പോഴിതാ, ചിത്രത്തിലെ പുതിയൊരു പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ജൂലൈ ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും. ജിവി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളിയായ ആര്യ ദയാല്‍ ചിത്രത്തിനായി പാടിയ ഗാനം നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ഡ്രംസ്‍റ്റിക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വെദിക്കരൻപാട്ടി എസ് ശക്തിവേലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം എസ് മുരുഗരാജ്, ചിന്ന ആര്‍ രാജേന്ദ്രൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഡ്രംസ്‍റ്റിക്സ് പ്രൊഡക്ഷൻസിന് തന്നെയാണ് ചിത്രത്തിന്റെ സംഗീത അവകാശവും.
Read Also:- നമ്മുടെ സിനിമകൾ മറ്റു ഭാഷക്കാരും സ്വീകരിക്കുന്ന തലത്തിലേക്ക് ഉയരണം: പൃഥ്വിരാജ്
ഗ്രാമീണ പശ്ചാത്തലത്തിലാണ് യാനൈ ചിത്രീകരിച്ചിരിക്കുന്നതെങ്കിലും മാസ് ചിത്രമായിരിക്കുമെന്ന് അരുണ്‍ വിജയ് വ്യക്തമാക്കി. വൻ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഭാര്യാ സഹോദരൻ കൂടിയായ അരുണിനെ നായകനാക്കി ഹരി യാനൈ സംവിധാനം ചെയ്യുന്നത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക.
Post Your Comments