CinemaGeneralIndian CinemaLatest NewsMollywood

വിജയ് ബാബു വിഷയത്തിൽ പ്രതികരണം പിന്നീടെന്ന് പൃഥ്വിരാജ്: വിമർശനവുമായി സോഷ്യൽ മീഡിയ

യുവനടിയുടെ പീഡന പരാതിയിൽ പ്രതിയായ വിജയ് ബാബു അമ്മ സംഘടനയുടെ യോ​ഗത്തിനെത്തിയ വിഷയവും നടനെതിരായ പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പിന്നീട് പ്രതികരിക്കാമെന്ന് നടൻ പൃഥ്വിരാജ്. കടുവ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. വിജയ് ബാബു വിഷയത്തില്‍ അമ്മ സ്വീകരിച്ച നിലപാടിനെ കുറിച്ചും തുടര്‍ച്ചയായി സംഘടനയോട് സഹകരിക്കാത്ത താരങ്ങള്‍ക്ക് ആനൂകൂല്യം ലഭിക്കില്ലെന്ന തീരുമാനത്തെ കുറിച്ചുമായിരുന്നു മാധ്യമപ്രവർത്തകർ പൃഥ്വിരാജിനോട് പ്രതികരണം തേടിയത്.

‘അമ്മയുടെ യോഗത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. അതുകൊണ്ട് അവിടെ എന്താണ് നടന്നത് എന്നറിയില്ല. അവിടെ നിന്ന് ഒരു ഇ മെയില്‍ വരും. അത് വായിച്ച ശേഷം മറുപടി പറയാം. വിജയ് ബാബു വിഷയത്തിൽ പിന്നീട് പ്രതികരിക്കാം. ഇപ്പോൾ വന്നത് സിനിമയുടെ പ്രമോഷന് വേണ്ടിയാണ്. ഈ വേദിയിൽ സിനിമയെ കുറിച്ചുള്ള ചർച്ചയാകാം. അതിനപ്പുറം മറ്റു വിഷയങ്ങൾ ചോദിച്ചും പറഞ്ഞും വിവാദമാക്കി ആ സിനിമയെക്കുറിച്ച് സംസാരിക്കാനുള്ള സമയം നഷ്ടപ്പെടുത്തുന്നതിനോട് യോജിപ്പില്ല’, എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

Also Read: അരുണ്‍ വിജയ് നായകനാകുന്ന ‘യാനൈ’ റിലീസിനൊരുങ്ങുന്നു

അതേസമയം, വിഷയത്തിൽ പ്രതികരിക്കാത്ത പൃഥ്വിരാജിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ദിലീപ് കേസിൽ ഈ ക്ഷമ കണ്ടില്ലല്ലോയെന്നാണ് ചിലരുടെ കമന്റ്. നിർമ്മാതാവ് കൂടിയായ വിജയ് ബാബുവിനെതിരെ പ്രതികരിച്ചാൽ പിന്നീട് അത് പ്രശ്നം ആകും എന്ന പേടി കൊണ്ടാണ് പൃഥ്വി മിണ്ടാത്തതെന്ന വിമർശനവും ഉയരുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments


Back to top button