Uncategorized

കുറ്റാന്വേഷണ യാത്രയുമായി ‘പ്രൈസ് ഓഫ് പോലീസ്’: തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന ‘പ്രൈസ് ഓഫ് പോലീസ്’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. തിരുവനന്തപുരത്തെ ചരിത്ര പ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ റവ. ഫാദർ ഡോ. ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ച് സംസാരിച്ചു. നടൻ കോട്ടയം രമേഷ് ആദ്യ ക്ലാപ്പ് അടിച്ചു. എബിഎസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ ആണ് സിനിമ നിർമ്മിക്കുന്നത്. രാഹുൽ കല്യാൺ ആണ് രചന നിർവ്വഹിക്കുന്നത്.

വ്യത്യസ്തങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള ഡിവൈഎസ് പി മാണി ഡേവിസിന്റെ അന്വേഷണ യാത്രയിലൂടെയാണ് സിനിമ പുരോ​ഗമിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലാണ് സിനിമ ഒരുങ്ങുന്നത്. കലാഭവൻ ഷാജോണാണ് മാണി ഡേവിസായി എത്തുന്നത്.

മിയ, രാഹുൽ മാധവ് , റിയാസ് ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , കോട്ടയം രമേഷ്, മൃൺമയി, സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ, ബിജു പപ്പൻ, പ്രിയ മേനോൻ, സാബു പ്രൗദീൻ, മുൻഷി മധു, റോജിൻ തോമസ് എന്നിവരും സിനിമയിൽ അണിനിരക്കുന്നുണ്ട്.

Also Read: രാജ്‍കുമാര്‍ റാവുവിന്റെ ഹിറ്റ് ദ ഫസ്റ്റ് കേസിലെ വീഡിയോ ഗാനം പുറത്ത്

ഛായാഗ്രഹണം – ഷമിർ ജിബ്രാൻ, ലൈൻ പ്രൊഡ്യൂസർ – അരുൺ വിക്രമൻ, സംഗീതം, പശ്ചാത്തല സംഗീതം – റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, എഡിറ്റിംഗ് – അനന്തു എസ് വിജയ്, ഗാനരചന – ബി കെ ഹരിനാരായണൻ, പ്രെറ്റി റോണി, ആലാപനം – കെ എസ് ഹരിശങ്കർ, നിത്യ മാമ്മൻ, അനാമിക, കൊറിയോഗ്രാഫി – കുമാർ ശാന്തി മാസ്റ്റർ, സ്പ്രിംഗ്, കല – അർക്കൻ എസ് കർമ്മ, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ചമയം – പ്രദീപ് വിതുര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പൻചോല, ഫിനാൻസ് കൺട്രോളർ – സണ്ണി തഴുത്തല, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അനീഷ് കെ തങ്കപ്പൻ, മുകേഷ് മുരളി, ശ്രീജിത്ത്, ജോവിത, സുജിത്ത് സുദർശൻ, പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ, സ്റ്റിൽസ് – അജി മസ്കറ്റ്, പിആർഒ – അജയ് തുണ്ടത്തിൽ.

 

shortlink

Related Articles

Post Your Comments


Back to top button