തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന വാർത്ത തെറ്റാണെന്ന് നടി ഖുശ്ബു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് വിദ്യാസാഗർ മരിച്ചതെന്നും വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ അൽപം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഖുശ്ബു സമൂഹ മാധ്യമത്തിൽ കുറിച്ചു.
‘കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ വാർത്തകൾ കൊടുക്കണമെന്ന് മാധ്യമങ്ങളോട് ഞാൻ വളരെ താഴ്മയായി അഭ്യർഥിക്കുന്നു. മൂന്നു മാസം മുൻപാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന് കൊവിഡ് ബാധിച്ചത്. കൊവിഡ് കാരണം ശ്വാസകോശത്തിന്റെ അവസ്ഥ മോശമായിരുന്നു. പക്ഷേ ഇപ്പോൾ സാഗർ കൊവിഡ് ബാധിതനല്ല. കൊവിഡ് ബാധിച്ചാണ് സാഗർ നമ്മെ വിട്ടുപോയതെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളിൽ പരിഭ്രാന്തി പടർത്തരുതെന്ന് ഞാൻ അപേക്ഷിക്കുകയാണ്. അതെ, നമ്മൾ ജാഗ്രത പാലിക്കുക തന്നെ വേണം, പക്ഷേ അത് തെറ്റായ സന്ദേശം പകർന്നുകൊണ്ടാകരുത്’, ഖുശ്ബു ട്വീറ്റ് ചെയ്തു.
Also Read: നിയമക്കുരുക്കിൽ കടുവ: തീരുമാനം എടുക്കേണ്ടത് സെൻസർ ബോർഡെന്ന് ഹൈക്കോടതി
കുറച്ചു വർഷങ്ങളായി വിദ്യാസാഗർ ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ശ്വാസകോശ രോഗം ഗുരുതരമായത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു.
Post Your Comments