രാജ്‍കുമാര്‍ റാവുവിന്റെ ഹിറ്റ് ദ ഫസ്റ്റ് കേസിലെ വീഡിയോ ഗാനം പുറത്ത്

രാജ്‍കുമാര്‍ റാവു നായകനാവുന്ന പുതിയ ചിത്രമാണ് ‘ഹിറ്റ് ദ ഫസ്റ്റ് കേസ്’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘കിത്നി ഹസീൻ ഹോഗി’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. മിഥൂൻ, അർജിത് സിംഗ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍ 15ന് തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.

ശൈലേഷ് കൊലനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് മണികണ്ഠൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. രാധിക ജോഷി, ഭൂഷൻ കുമാര്‍, ദില്‍ രാജു, കുല്‍ദീപ് റാത്തോര്‍ എന്നിവരാണ് ഹിറ്റ് ദ ഫസ്റ്റ് കേസ് നിര്‍മ്മിക്കുന്നത്. വിക്രം റാവു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്. സാന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവുവിന്റെ നായികയായി എത്തുന്നത്.

Read Also:- വിജയ് ബാബു വിഷയത്തിൽ പ്രതികരണം പിന്നീടെന്ന് പൃഥ്വിരാജ്: വിമർശനവുമായി സോഷ്യൽ മീഡിയ

ബധായി ദൊ എന്ന ചിത്രമാണ് രാജ്‍കുമാര്‍ റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ഹര്‍ഷവർദ്ധൻ കുല്‍ക്കര്‍ണിയാണ് ചിത്രം സംവിധാനം ചെയ്തത്. ഭൂമി പെഡ്‍നേകറാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. ബധായി ദൊ എന്ന ചിത്രം മോശമല്ലാത്ത പ്രതികരണം നേടിയിരുന്നു.

Share
Leave a Comment