യുവനടിയെ പീഡിപ്പിച്ച കേസിൽ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമായിരിക്കും നടപടികൾ. കേസ് അന്വേഷിക്കുന്ന സൗത്ത് പൊലീസ് സ്റ്റേഷൻ സിഐക്ക് മുൻപാകെ ആണ് വിജയ് ബാബു ഹാജരാകേണ്ടത്. ഇന്ന് മുതൽ ജൂലൈ 3 വരെ ചോദ്യം ചെയ്യാനാണ് അനുമതി. രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടാകണം എന്നാണ് കോടതി നിർദ്ദേശം. തെളിവെടുപ്പിനും അന്വേഷണ സംഘം നടനെ കൊണ്ടു പോകാൻ സാധ്യതയുണ്ട്.
ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് നടന്റെ അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും എന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്നാണ് കോടതി നിർദ്ദേശം നൽകിയിട്ടുള്ളത്.
Also Read: കൃത്യമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാകില്ല, അമ്മ ഒരു ക്ലബ് മാത്രം: ഇടവേള ബാബു
ഏപ്രിൽ 22നായിരുന്നു യുവനടി വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. പിന്നീട്, ഒളിവിൽ പോയ വിജയ് ബാബു 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ താരത്തിന് ജാമ്യം കിട്ടിയത്.
Post Your Comments