നടൻ ജോണി ഡെപ്പിനോട് പ്രമുഖ സിനിമാ സ്റ്റുഡിയോ ആയ ഡിസ്നി മാപ്പപേക്ഷിച്ചു എന്ന് റിപ്പോർട്ട്. മുൻ ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസിൽ വിജയിച്ചതിന് ശേഷം ഡിസ്നി മാപ്പപേക്ഷിച്ചുകൊണ്ട് ഡെപ്പിന് കത്തയച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡെപ്പിൻ്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ പൈറേറ്റ്സ് ഓഫ് ദ കരീബിയൻ സിനിമാ പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയി തിരികെ വരണമെന്നാണ് ഡിസ്നിയുടെ ആവശ്യം. ഡെപ്പിനെ തിരികെ കൊണ്ടുവരാൻ 2300 കോടി രൂപയാണ് ഡിസ്നി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
ഡെപ്പും ഹേഡും തമ്മിലുളള കേസിന്റെ വിധി വരുന്നതിന് മുമ്പ് നിരവധി ചലച്ചിത്ര നിർമ്മാണ കമ്പനികൾ ഡെപ്പുമായുള്ള കാരാറുകൾ വേണ്ടെന്ന് വച്ചിരുന്നു. എന്നാൽ, വിധി ഡെപ്പിന് അനുകൂലമായതോടെയാണ് ഡിസ്നി ഉൾപ്പടെയുള്ള പല കമ്പനികളും മാപ്പപേക്ഷയും പുതിയ ഓഫറുകളുമായി എത്തുന്നത്.
Also Read: വൈറലായി വിചിത്രമായ പോസ്റ്റർ: കൗതുകമുണർത്തിയ ഷൈൻ ടോം ചാക്കോ ചിത്രത്തിന്റെ പോസ്റ്റർ
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ സിനിമാ പരമ്പരയിലെ ആറാം സിനിമയ്ക്കും സിനിമയുടെ ഡിസ്നി പ്ലസ് സ്പിൻ ഓഫ് സീരീസിനുമായാണ് സ്റ്റുഡിയോ ഡെപ്പിനെ സമീപിച്ചിരിക്കുന്നത്. ഡിസ്നി 300 മില്ല്യൺ ഡോളർ നൽകിയാലും താൻ ഇനി ഒരു പൈറേറ്റ്സ് ഓഫ് ദ കരീബിയൻ സിനിമയിൽ അഭിനയിക്കില്ലെന്ന് ഡെപ്പ് നേരത്തെ നിലപാടെടുത്തിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ആറാം ഭാഗത്തിലെ സിനിമയ്ക്കായി ഇതിനകം ഒരു ഡ്രാഫ്റ്റ് സ്ക്രിപ്റ്റ് തയ്യാറാക്കിയിട്ടുള്ളതിനാൽ ഡെപ്പ് അവരോട് ക്ഷമിച്ച് ജാക്ക് സ്പാരോ ആയി മടങ്ങിവരുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
Post Your Comments