BollywoodCinemaGeneralIndian CinemaKollywoodLatest News

ഞാൻ ഇത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ: പരിഹാസങ്ങള്‍ക്ക് മറുപടിയായി മാധവന്റെ ട്വീറ്റ്

നടൻ ആർ മാധവൻ ആ​ദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോക്കട്രി: ദ നമ്പി ഇഫക്ട്. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതമാണ് സിനിമ പറയുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിൽ നമ്പി നാരായണനായി അഭിനയിക്കുന്നത്. ഇപ്പോളിതാ, സിനിമയുടെ പ്രചരണത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടന്‍ മാധവന്‍. ‘സോളിഡ്, ലിക്വിഡ്, ക്രയോജെനിക് എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഉപയോഗിച്ചാണ് വിദേശ രാജ്യങ്ങള്‍ ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് റോക്കറ്റ് വിക്ഷേപിച്ചിരുന്നത്. ഇതുപയോഗിച്ച് റോക്കറ്റ് നേരെ ചൊവ്വയില്‍ പോയി ഒരു വര്‍ഷം ഭ്രമണപഥത്തില്‍ ചുറ്റും. എന്നാല്‍, മൂന്ന് എഞ്ചിനുകള്‍ ഉപയോഗിക്കാനുള്ള സാമ്പത്തിക ശേഷി ഇന്ത്യക്കില്ലായിരുന്നു. വിവിധ ഗ്രഹങ്ങള്‍, അവയുടെ ഗുരുത്വാകര്‍ഷണം, സൂര്യന്റെ ജ്വാലകളുടെ വ്യതിചലനം എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയ ആകാശ ഭൂപടം പഞ്ചാംഗത്തിലുണ്ട്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ ഇതെല്ലാം കണക്ക് കൂട്ടി വെച്ചിട്ടുണ്ട്. 2014ല്‍ പഞ്ചാംഗത്തിലെ വിവരങ്ങള്‍ വെച്ച് കൃത്യമായ മൈക്രോസെക്കന്‍ഡില്‍ വിക്ഷേപണം നടത്താന്‍ നമുക്കായി. നമ്മുടെ റോക്കറ്റ് ഭൂമിയെ ചുറ്റി, ചന്ദ്രനെ ചുറ്റി, വ്യാഴത്തിന്റെ ഉപഗ്രഹത്തെ ചുറ്റി അങ്ങനെ പലയിടത്ത് നിന്നുമുള്ള ഗുരുത്വാകര്‍ഷണത്തെ ഉപയോഗിച്ച് ചൊവ്വയിലെത്തുകയായിരുന്നു,’ എന്നായിരുന്നു മാധവൻ പറഞ്ഞത്.

കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്ണ അടക്കമുള്ളവര്‍ ഇത് ട്വീറ്റ് ചെയ്തിരുന്നു. ഈ വിവരം ഐഎസ്ആര്‍ഒ അവരുടെ വെബ്‌സൈറ്റില്‍ നല്‍കാത്തതില്‍ നിരാശയുണ്ടെന്നായിരുന്നു ടി.എം കൃഷ്ണയുടെ പരിഹാസം. പരാമർശത്തിനെതിരെ വിമർശനവും ട്രോളുകളും എത്തിയതോടെയാണ് മാധവൻ വിശദീകരണവുമായി എത്തിയത്. ‘പഞ്ചഭൂതത്തെ തമിഴില്‍ പഞ്ചാംഗ് എന്ന് വിളിച്ചതിന് ഞാന്‍ ഇത് അര്‍ഹിക്കുന്നു. അത് എന്റെ അറിവില്ലായ്മയാണ്. എന്നിരുന്നാലും ചൊവ്വ ദൗത്യം കൈവരിച്ചത് വെറും 2 എഞ്ചിനുകള്‍ കൊണ്ടാണെന്ന സത്യം എടുത്തുകളയാന്‍ കഴിയില്ല. അത് റെക്കോര്‍ഡ് ചെയ്യപ്പെട്ടതാണ്. വികാസ് എഞ്ചിന്‍ ഒരു റോക്ക്സ്റ്റാര്‍ ആണ്’, മാധവന്‍ ട്വിറ്ററിൽ കുറിച്ചു.

Also Read: ചലച്ചിത്ര നടൻ പ്രസാദ് തൂങ്ങിമരിച്ച നിലയിൽ

അതേസമയം, സിമ്രാന്‍, രജിത് കപൂര്‍, രവി രാഘവേന്ദ്രന്‍, മിഷാ ഘോഷാല്‍, കാര്‍ത്തിക് കുമാര്‍ തുടങ്ങി ഒരു വലിയതാരനിര തന്നെ റോക്കട്രി: ദ നമ്പി ഇഫക്ട് എന്ന ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷാരൂഖ് ഖാന്‍, സൂര്യ എന്നിവര്‍ അതിഥി വേഷത്തിലും എത്തും. ജൂലൈ 1ന് ചിത്രം റിലീസ് ചെയ്യും.

 

shortlink

Related Articles

Post Your Comments


Back to top button