
ഇന്ദ്രജിത്ത് സുകുമാരൻ, നൈല ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സനൽ വി ദേവൻ സംവിധാനം നിർവ്വഹിക്കുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിന്റെ പൂജ നടന്നു. ബാബുരാജ്, സരയൂ മോഹൻ, പ്രകാശ് രാജ്, ഹരിശ്രീ അശോകൻ, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് എലിയ, മല്ലിക സുകുമാരൻ, സുധീർ പറവൂർ, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമ്മിക്കുന്നത്. ഫാന്റസി- ഹ്യൂമർ ചിത്രമായിട്ടാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. പോസ്റ്റർ ഇന്ദ്രജിത്ത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. സു സു സുധി വാത്മീകം, പുണ്യാളൻ അഗർബത്തീസ്, ചതുർമുഖം, പ്രിയൻ ഓട്ടത്തിലാണ് എന്നീ ചിത്രങ്ങളുടെ രചയിതാക്കളായ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.
Also Read: ‘അമ്മ ക്ലബ്ബ് ആണെന്ന പ്രസ്താവന ഞെട്ടലുണ്ടാക്കി, ഇടവേള ബാബു മാപ്പ് പറയണം’: ഗണേഷ് കുമാര്‍
രഞ്‌ജിൻ രാജൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ലൈഫ് ഓഫ് ജോസൂട്ടി, ദൂരം, കാവൽ തുടങ്ങിയ സിനിമകളിൽ സെക്കൻഡ് യൂണിറ്റ് സംവിധായകനായി പ്രവർത്തിച്ച വ്യക്തിയായ സനൽ ദേവന്റെ ആദ്യ സംവിധാന സംരഭമാണിത്.
Post Your Comments