താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുന്നു. താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത ആലിയ തന്നെയാണ് സാമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. അൾട്രാസൗണ്ട് സ്കാനിൽ നിന്നുള്ള ചിത്രവും നടി ഷെയർ ചെയ്തിട്ടുണ്ട്. രൺബീറിനേയും ചിത്രത്തിൽ കാണാം. ‘ഞങ്ങളുടെ കുഞ്ഞ്… ഉടൻ വരുന്നു’, എന്നാണ് ചിത്രത്തോടൊപ്പം ആലിയ കുറിച്ചത്.
സിനിമയിലെ സഹപ്രവർത്തകരും ആരാധകരുമായി നിരവധി പേരാണ് ആലിയയ്ക്കും രൺബീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്. രാകുൽ പ്രീത് സിംഗ്, കരൺ ജോഹർ, പരിണീതി ചോപ്ര, ടൈഗർ ഷ്രോഫ്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ആശംസകളുമായി എത്തിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ 14 ലക്ഷത്തോളെ ലൈക്കുകളും ഈ ഇൻസ്റ്റഗ്രാം പോസ്റ്റ് നേടിയിട്ടുണ്ട്.
Also Read: ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക്: ആവേശത്തിൽ റോബിൻ ആർമി
നീണ്ട കാലത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ഏപ്രിൽ 14നാണ് ആലിയയും രൺബീറും വിവാഹിതരായത്. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ബാന്ദ്രയിലെ രൺബീറിന്റെ വസതിയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. പഞ്ചാബി ആചാരങ്ങൾ അനുസരിച്ച് പരമ്പരാഗത രീതിയിലായിരുന്നു വിവാഹം.
ആലിയയും രൺബീറും ഒന്നിച്ചെത്തുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ബിഗ് ബജറ്റ് ചിത്രവും റിലീസിനൊരുങ്ങുകയാണ്. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും നാഗാർജുനയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്
Post Your Comments