നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധനേടിയ എന്‍.ഡി പ്രസാദ് മരിച്ച നിലയില്‍. വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 43 വയസായിരുന്നു. കളമശേരി സ്വദേശിയാണ്. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം.
ഒട്ടേറെ കേസുകളിൽ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നീ സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Also Read: ‘മാപ്പ് ജാക്ക് സ്പാരോ’: ജോണി ഡെപ്പിനോട് മാപ്പ് പറഞ്ഞ് പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ടീം
മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നു. നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ പ്രസാദിനെതിരെ പരാതികൾ നിലവിലുണ്ട്. മയക്കുമരുന്നു കേസില്‍ പ്രസാദ് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.
Post Your Comments