CinemaGeneralIndian CinemaLatest NewsMollywood

നിയോ – നോയർ ത്രില്ലറുമായി സണ്ണി വെയ്നും ധ്യാനും: ത്രയം ഓഗസ്റ്റിൽ

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ത്രയം. സണ്ണി വെയ്നും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ കെ ​ഗോപിനാഥ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുന്ന ചിത്രം ഓ​ഗസ്റ്റിൽ തിയേറ്ററുകളിലെത്തും.

നിയോ – നോയർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പൂർണമായും രാത്രിയിൽ ചിത്രീകരിച്ചിരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിനുണ്ട്. തിരക്കേറിയ നഗരത്തിൽ രാത്രിയുടെ പശ്ചാത്തലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ട് കിടക്കുന്ന പകയുടെയും കുറ്റകൃത്യങ്ങളുടെയും പ്രണയത്തിൻ്റെയും പശ്ചാത്തലത്തിൽ നിരവധി ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നുകയറുന്ന കുറച്ച് യുവാക്കളുടെ കഥയാണ് സിനിമ പറയുന്നത്.

Also Read: ‘ഞാൻ അമേരിക്കയിൽ നിന്ന് വന്ന സായിപ്പല്ല, മലബാറുകാരനാണ്’: വിമർശനങ്ങൾക്ക് ധ്യാനിന്റെ മറുപടി

ജിജു സണ്ണിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. അരുൺ മുരളീധരൻ ആണ് സംഗീത സംവിധാനം. അജു വർഗീസ്, നിരഞ്ജ് രാജു, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ്, ഷാലു റഹീം, അനാർക്കലി മരക്കാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button