CinemaGeneralIndian CinemaLatest NewsMollywood

മലയാളത്തിന്റെ ആക്ഷൻ ഹീറോയ്ക്ക് പിറന്നാൾ: ആശംസകളുമായി താരങ്ങൾ

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇന്ന് 64ാം പിറന്നാൾ ആഘോഷിക്കുകയാണ്. ചടുലമായ നായക വേഷങ്ങൾ മലയാള സിനിമയ്ക്ക് നൽകിയ താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായപ്പോൾ സിനിമയിൽ നിന്ന് താരം ചെറിയ ഇടവേള എടുത്തിരുന്നു. ഇപ്പോൾ പ്രിയപ്പെട്ട സുരേഷ് ​ഗോപി ബിഗ് സ്‌ക്രീനിൽ വീണ്ടും സജീവമായതിന്റെ ആവേശത്തിലാണ് ആരാധകർ.

തങ്ങളുടെ പ്രിയസുഹൃത്തിന് പിറന്നാൾ ആശംസകളുമായി സൂപ്പർ താരങ്ങളുൾപ്പെടെയാണ് രംഗത്തെത്തിയത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ഷാജി കൈലാസ്, ജോണി ആന്റണി, മേജർ രവി ഉൾപ്പെടെയുള്ളവർ താരത്തിന് ആശംസകൾ അറിയിച്ചു. നിരവധി ആരാധകരും പ്രിയനടന് ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയിട്ടുണ്ട്.

Also Read: സണ്ണി വെയ്‌നും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന ത്രയം ഓ​ഗസ്റ്റില്‍

അഞ്ച് വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്‍ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020ലാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് തിരികെയെത്തിയത്. പിന്നാലെ, അദ്ദേഹത്തെ നായകനാക്കി നിരവധി സിനിമകൾ പ്രഖ്യാപിക്കപ്പെട്ടു. പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പുതിയ ചിത്രവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ജയരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹൈവേ 2 ആണിത്. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രമാണ് ഹൈവേ 2. 1995ൽ പുറത്തെത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഹൈവേ 2. മിസ്റ്ററി ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രമായിരിക്കും ഈ സീക്വൽ. അതേസമയം, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പാപ്പൻ റിലീസിനൊരുങ്ങുകയാണ്. ജോഷിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ജൂൺ 30ന് റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button