CinemaGeneralIndian CinemaLatest NewsMollywood

എന്റെ ഇന്റർവ്യൂ ഹിറ്റാകുന്നു സിനിമ ഹിറ്റാകുന്നില്ല, ഇവന്റെ സാന്നിധ്യമുണ്ടെങ്കിൽ തന്നെ ഹിറ്റാണ്: ധ്യാൻ ശ്രീനിവാസൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകൾക്ക് പുറമെ നിരവധി അഭിമുഖങ്ങളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ധ്യാൻ നൽകുന്ന അഭിമുഖങ്ങൾ പലപ്പോളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ജീവിതത്തിൽ നടന്ന സംഭവങ്ങളെല്ലാം തുറന്ന് പറയുന്ന ധ്യാനിന്റെ അഭിമുഖങ്ങൾ ഇടയ്ക്ക് വിവാദങ്ങൾ സൃഷ്ടിക്കാറുമുണ്ട്. ഇപ്പോളിതാ, തന്റെ ഇന്റർവ്യൂ ഹിറ്റാകുന്നത് പോലെ സിനിമകൾ ഹിറ്റാകാറില്ലെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ പ്രകാശൻ പറക്കട്ടെ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. സിനിമയിൽ കേന്ദ്ര കഥാപാത്രമായെത്തിയ മാത്യു തോമസും അഭിമുഖത്തിൽ ധ്യാനിനൊപ്പം ഉണ്ടായിരുന്നു.

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ:

എന്റെ ഇന്റർവ്യൂ ഹിറ്റാകുന്നത് പോലെ സിനിമകൾ ഹിറ്റാകാറില്ല. ഇന്റർവ്യൂവിന്റെ അത്രയും കാഴ്ചക്കാർ സിനിമകൾക്ക് വരില്ല. എന്നാൽ, മാത്യുവിന്റെ കാര്യം അങ്ങനയല്ല ഇവന്റെ ഇറങ്ങിയ എല്ലാ പടവും ഹിറ്റാണ്. ജോ ആൻഡ് ജോ അതിന് മുമ്പേ ഇറങ്ങിയ വൺ, അതും ഹിറ്റ്. അതിൽ മമ്മൂക്ക അല്ലേ ലീഡ്? ഇവൻ ലീഡ് ചെയ്ത പടങ്ങളെല്ലാം ഹിറ്റാണ്. ഇവന്റെ സാന്നിധ്യമുണ്ടെങ്കിൽ തന്നെ ഹിറ്റാണ്.

ഞാൻ ഇവനോട് പല തവണ ചോദിച്ചു നോക്കി, എങ്ങനെയാ സിനിമ ഹിറ്റാകുന്നതെന്ന്. പറഞ്ഞുതരുന്നില്ല. രസം എന്താണെന്ന് വെച്ചാൽ പ്രകാശൻ പറക്കട്ടെയുടെ അസോസിയേറ്റ്‌സായ രണ്ട് പേരാണ് ജോ ആൻഡ് ജോയുടെ ഡയറക്ടറും റൈറ്ററും. ജോ ആൻഡ് ജോയ്ക്കും ഒരുപാട് മുമ്പേ ഷൂട്ട് ചെയ്തതാണ് പ്രകാശൻ പറക്കട്ടെ. ഹൃദയം റിലീസായതുകൊണ്ടാണ് ഒന്ന് നീട്ടിവെച്ചത്. ഫൺടാസ്റ്റിക് ഫിലിംസ് തന്നെയായിരുന്നു രണ്ടിന്റേയും ഡിസ്ട്രിബ്യൂഷൻ

Also Read: മലയാളത്തിന്റെ ആക്ഷൻ ഹീറോയ്ക്ക് പിറന്നാൾ: ആശംസകളുമായി താരങ്ങൾ

എന്റെ ഇന്റർവ്യൂ കാണുന്ന രണ്ടരലക്ഷം ആൾക്കാർ ഗുണം നൂറ് കൂട്ടിയാൽ തന്നെ രണ്ടര കോടി രൂപയായി. അത്രയും ആൾക്കാരൊന്നും തിയേറ്ററിലേക്ക് വരുന്നില്ല. അവസാനം ഇറങ്ങിയ പടങ്ങൾക്കൊന്നും ഇത്രയും കളക്ഷൻ പോലും വന്നിട്ടില്ല. ആൾക്കാർ ഇന്റർവ്യൂ മാത്രമേ കാണുന്നുള്ളൂ, ഒരു കാര്യവും ഇല്ല. അതുകൊണ്ട് സിനിമ വിട്ടിട്ട് ഇന്റർവ്യൂ മാത്രം കൊടുത്താൽ മതിയോ എന്ന് ആലോചിക്കുകയാണ്. ഇന്റർവ്യൂവിൽ പറയുന്നതൊക്കെ ചെറുതാണ്. ഇന്റർവ്യൂവിൽ ഇതൊക്കെയല്ലേ പറയാൻ പറ്റൂ. അങ്ങനെ നോക്കുവാണെങ്കിൽ പണ്ട് മുതലേ തഗ്ഗാണ്. തഗ്ഗ് എന്നുള്ള വാക്ക് ഉണ്ടാവുന്നതിന് മുമ്പേ തഗ്ഗാ.

shortlink

Related Articles

Post Your Comments


Back to top button