താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേർന്നിരുന്നു. യുവനടിയുടെ പീഡന പരാതിയിൽ ആരോപണ വിധേയനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇപ്പാേളിതാ, ഈ വിഷയത്തിൽ സംഘടനയ്ക്കെതിരെ വിമർശനവുമായി ദീദി ദാമോദരൻ രംഗത്തെത്തിയിരിക്കുകയാണ്. ‘എ.എം.എം.എ ഈ കുത്തുകളെല്ലാം മാഞ്ഞു പോകുന്ന നാൾ വരും’, എന്ന ദീദി ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയാകുകയാണ്. ഇക്കാര്യത്തിൽ യാതൊരു അത്ഭുതവും തോന്നുന്നില്ലെന്നും താരസംഘടന മുൻപെടുത്തിട്ടുള്ള നിലപാടുകൾ തന്നെയാണ് ഇപ്പോഴും ആവർത്തിച്ചിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീദി ഇക്കാര്യങ്ങൾ പറഞ്ഞത്.
Also Read: ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തു
ദീദി ദാമോദരന്റെ വാക്കുകൾ:
അമ്മ എന്ന് വിളിക്കപ്പെട്ടിരുന്ന സംഘടന പൊതുസമൂഹത്തിന് എ.എം.എം.എ ആയതെങ്ങനെയെന്ന് കേരളത്തിന് അറിയാം. ആ കുത്തുകൾ ഇപ്പോഴും തുടരുകയാണ്. ആർട്ടിസ്റ്റുകളാകുമ്പോൾ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. അതിൽ സ്ത്രീ നീതിയോട് എ.എം.എം.എ കാണിച്ചിട്ടുള്ള നിലപാട് എന്താണെന്ന് നമ്മൾ എല്ലാവരും കണ്ടത് കൊണ്ട് ഇതിൽ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല.
അവർ സാധാരണ ചെയ്യുന്ന നയം തന്നെ തുടരുന്നു. അവർ അങ്ങനെ തന്നെയല്ലേ ചെയ്തിട്ടുള്ളത്. തിരിച്ചെപ്പോഴെങ്കിലും സ്ത്രീകളോട് നീതിപൂർവ്വമായ പെരുമാറ്റം കാണിച്ചതിന്റെ പേരിൽ എ.എം.എം.എ എന്ന സംഘടനയെ ചരിത്രം ഓർക്കുമോ. അവർ എന്നെങ്കിലും സ്ത്രീ സൗഹൃദമായി പ്രവർത്തിച്ചിട്ടുണ്ടോ.
ഇത് ആണുങ്ങളുടെ ലോകമാണെന്നാണ് സംഘടന ആവർത്തിക്കുന്നത്. സംഘടന മാത്രമല്ല കോടതിയും പോലീസും ചെയ്യുന്നത് എന്താണ്, അതേപോലെ തന്നെ എ.എം.എം.എയും. അവർ ഇതിൽ നിന്നൊക്കെ വ്യത്യസ്തരായി ഇരിക്കണമെന്നല്ലേ ആഗ്രഹിക്കാൻ സാധിക്കു. അങ്ങനെ ആവണമെന്ന് ഇല്ലല്ലോ.
Post Your Comments