
വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമാണ് കോബ്ര. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം നേരത്തേ പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ചിത്രത്തിന്റെ പുതിയ പോസ്റ്ററിലാണ് ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ഓഗസ്റ്റ് 11ന് തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍, മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസായിരുന്നു. കൊവിഡിനു മുമ്പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാൻ ആണ് അവസാനം തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കോബ്ര. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Read Also:- പ്രേംചന്ദിന്‍റെ ‘ജോണ്‍’ പൂർത്തിയായി
ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജ്ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ, പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു.
Post Your Comments