രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലുളള ഓഫീസ് കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തത്. സംഭവം വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഇടപെടുന്നില്ലെന്നാരോപിച്ചാണ് എസ്എഫ്ഐ വയനാട്ടിലെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് അക്രമസക്തമാവുകയും ഓഫീസിനുളളിലേക്ക് പ്രവേശിച്ച പ്രവർത്തകർ അടിച്ചു തകർക്കുകയുമായിരുന്നു.
ഇപ്പോളിതാ, സംഭവത്തിൽ എസ്എഫ്ഐയെ വിമർശിച്ച് നടൻ ജോയ് മാത്യു രംഗത്തെത്തിയിരിക്കുകയാണ്. ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നടപടിയാണ് എസ്എഫ്ഐ നടത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
Also Read: മിന്നൽ മുരളി അത്ഭുതപ്പെടുത്തി, മനോഹരം: ബേസിലിനൊപ്പം സിനിമ ചെയ്യണമെന്ന് ആർ മാധവൻ
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഒരു എംപിയുടെയോ എംഎൽഎയുടെയോ ഓഫീസ് എന്നാൽ അത് പൊതുജനങ്ങളുടെ സ്വത്താണ്, അവരുടെ ആശാകേന്ദ്രമാണ്. ജനപ്രതിനിധി ഏത് പാർട്ടിക്കാരനാണെങ്കിലും അയാൾ ജന സേവകനാണ് അയാളുടെ ഓഫീസ് ജനസേവന കേന്ദ്രവുമാണ്, അങ്ങിനെ ആയിരിക്കുകയും വേണം. കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ്. അത് കോൺഗ്രസ്സ് പാർട്ടി ഓഫീസല്ല. പൊതുജനങ്ങൾക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഒരോഫീസാണ്. അത് തല്ലിത്തകർക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്.
Post Your Comments