ഗായിക ചിന്മയി ശ്രീപദയുടെ ഔദ്യോഗിക അക്കൗണ്ടിന് വിലക്കേർപ്പെടുത്തി ഇൻസ്റ്റഗ്രാം. തന്റെ ബാക്ക്അപ്പ് അക്കൗണ്ടിലൂടെ ചിന്മയി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില പുരുഷന്മാർ തനിക്ക് അശ്ലീല ചിത്രങ്ങളയച്ചത് റിപ്പോർട്ട് ചെയ്തതിനാലാണ് ഇൻസ്റ്റഗ്രാമിന്റെ ഈ നടപടിയെന്നാണ് ഗായിക വ്യക്തമാക്കുന്നത്. ‘അവസാനം ഇൻസ്റ്റഗ്രാം എന്റെ ഔദ്യോഗിക അക്കൗണ്ട് നീക്കം ചെയ്തു. അധിക്ഷേപിക്കുന്നവരെ നിലനിർത്തിക്കൊണ്ട് ശബ്ദമുയർത്തുന്നവരെ ഒഴിവാക്കി’, ഇങ്ങനെയാണ് ചിന്മയി കുറിച്ചത്.
Also Read: ‘അയ്യപ്പനും കോശിയും’ ബോളിവുഡിലേക്ക്: സംവിധാനം അനുരാഗ് കശ്യപ് ?
മീ ടൂ തുറന്നു പറച്ചിൽ നടത്തിയതോടെ കഴിഞ്ഞ കുറേ നാളുകളായി ചിന്മയി വിമർശനങ്ങൾ നേരിടുകയാണ്. താരത്തിനെതിരെ വലിയ രീതിയിൽ സൈബർ ആക്രമണവും നടക്കുന്നുണ്ട്. അതേ സമയം വലിയൊരു വിഭാഗം വിഷയത്തിൽ ഗായികയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. 2018ൽ ആണ് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ചിന്മയി പീഡന പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് 17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചത്.
നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് ചിന്മയിയുടെ ഭർത്താവ്. ഈ അടുത്താണ് ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ഇരട്ടക്കുട്ടികളുടെ അമ്മയായെന്ന സന്തോഷം പങ്കിട്ടപ്പോഴും ഗായികയ്ക്കു നേരെ രൂക്ഷമായ പ്രതികരണങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉണ്ടായത്.
Post Your Comments