എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ അപമാനിച്ചെന്നാരോപിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മക്കെതിരെ പൊലീസില്‍ പരാതി. തെലങ്കാന ബി ജെ പി നേതാവ് ഗുഡൂര്‍ നാരായണ റെഡ്ഡിയാണ് പരാതി നല്‍കിത്. ദ്രൗപതി പ്രസിഡന്‍റായാല്‍ പാണ്ഡവരും, കൗരവരും ആരാകുമെന്ന രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
‘ദ്രൗപതി രാഷ്ട്രപതിയാണെങ്കില്‍ ആരാണ് പാണ്ഡവര്‍. ഏറ്റവും പ്രധാനമായി ആരാണ് കൗരവര്‍’, എന്നായിരുന്നു രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്. ബിജെപി പ്രവര്‍ത്തകരായ തങ്ങള്‍ക്ക് സംവിധായകന്‍റെ പരാമര്‍ശത്തില്‍ വേദനയുണ്ടെന്ന് ഗുഡൂര്‍ നാരായണ റെഡ്ഡി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാംഗോപാൽ വർമ്മയുടെ പരാമർശം പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളോടുള്ള അനാദരവാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിക്രം: ‘കോബ്ര’യുടെ റിലീസ് തീയതിയിൽ മാറ്റമില്ലെന്ന് നിര്‍മ്മാതാക്കള്‍
ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി രാംഗോപാല്‍ വര്‍മ്മ രംഗത്തെത്തിയിരുന്നു. ‘ഇത് തീര്‍ത്തും തമാശ രൂപേണ പറഞ്ഞതാണ്, മറ്റൊരു തരത്തിലും ഉദ്ദേശിച്ചല്ല. മഹാഭാരതത്തിലെ ദ്രൗപതിയാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രം, പക്ഷേ പേര് വളരെ അപൂര്‍വമായതിനാല്‍ ബന്ധപ്പെട്ട കഥാപാത്രങ്ങളെ ഞാന്‍ ഓര്‍ത്തു, ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’, എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
Post Your Comments