CinemaGeneralIndian CinemaLatest NewsMollywood

‘അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല, വിശ്വസിക്കാൻ കഴിയുന്നില്ല’: നൊമ്പരക്കുറിപ്പുമായി സ്നേഹ ശ്രീകുമാർ

നടൻ വി പി ഖാലിദിന്റെ വിയോഗം മലയാള സിനിമ പ്രേക്ഷകരിലും അഭിനേതാക്കളിലും വലിയ വേദനയാണ് ഉണ്ടാക്കിയത്. മഴവിൽ മനോരമയിലെ മറിമായം എന്ന പരമ്പരയിൽ സുമേഷ് എന്ന കഥാപാത്രമായെത്തിയ ഖാലിദ് വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചത്. രസകരമായ അഭിനയത്തിലൂടെ ചിരിപടർത്തിയ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോളിതാ, ഖാലിദിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ചിരിക്കുകയാണ് നടി സ്നേഹ ശ്രീകുമാർ. അദ്ദേഹത്തോടൊപ്പം മറിമായം എന്ന പരമ്പരയിൽ സ്നേഹയും അഭിനയിച്ചിരുന്നു. ഖാലിദ് അവസാനമായി മാറിമായത്തിന്റെ ഭാഗമായപ്പോൾ എടുത്ത ചിത്രവും നടി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

Also Read: ‘ദൃശ്യം 2’ ഹിന്ദി റീമേക്ക് ചിത്രീകരണം പൂർത്തിയായി: വൈറലായി ആഘോഷ ചടങ്ങുകളുടെ ചിത്രങ്ങൾ

സ്നേഹ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഞങ്ങടെ സുമേഷേട്ടൻ പോയി… മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടിൽ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല.. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞപ്പോൾ ഞാൻ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാൻ പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു… രാവിലെ മുതൽ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാർത്ഥിച്ചു, വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവർ, കൊച്ചിൻ നാഗേഷ്, സുമേഷേട്ടൻ പോയികളഞ്ഞു… മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്… എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്…

shortlink

Related Articles

Post Your Comments


Back to top button