മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ബറോസ്. പ്രഖ്യാപനം മുതൽ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.
ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ എന്ന സംവിധായകനെ കുറിച്ചും ‘ബറോസി‘നെ കുറിച്ചും സന്തോഷ് ശിവൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മോഹൻലാൽ എന്ന നടൻ മികച്ച ഒരു വിഷ്വൽ ഡയറക്ടർ ആണെന്നും ‘ബറോസി‘ൽ അദ്ദേഹത്തിന്റെ സിഗ്നേച്ചർ ഉണ്ടെന്നുമാണ് സന്തോഷ് പറയുന്നത്.
Also Read: ‘ഒരു നല്ല സിനിമ കണ്ടതിന്റെ സംതൃപ്തി, വിജയ് സേതുപതി ദേശീയ അവാർഡിന് അർഹൻ’: ശങ്കറിന്റെ കുറിപ്പ്
സന്തോഷ് ശിവന്റെ വാക്കുകൾ:
‘ബറോസ്‘ കഴിഞ്ഞിട്ട് മോഹൻലാൽ വേറൊരു പടം ഡയറക്ട് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയാെരു താൽപ്പര്യം അദ്ദേഹത്തിന് ഇല്ല. പക്ഷേ ഇഷ്ടപ്പെട്ട എന്തെങ്കിലും വന്നാൽ തീർച്ചയായും മോഹൻലാൽ സിനിമ ചെയ്യും. അതിനുള്ള 100 ശതമാനം കഴിവ് അദ്ദേഹത്തിനുണ്ട്. ‘ബറോസി‘ൽ തീർച്ചയായും ലാലേട്ടന്റെ സിഗ്നേച്ചർ ഉണ്ട്.
‘ബറോസ്‘ ഷൂട്ട് തുടങ്ങിയപ്പോഴും ഏതെങ്കിലും കണ്ടിട്ട് എനിക്ക് അതുപോലെ വേണം ഇതുപോലെ വേണം എന്നൊന്നും ലാൽ സാർ പറയില്ല. സെറ്റിൽ എത്തി ഓർഗാനിക്കായി ഇങ്ങനെ ചെയ്യാമെന്ന് പറയും. ലാൽ സാർ ഒരു വിഷ്വൽ ഡയറക്ടറാണ്. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുന്നത് ഇന്ററസ്റ്റിങ് ആണ്. പിന്നെ ചാലഞ്ചസ് എനിക്കും ഇഷ്ടമാണ്.
Post Your Comments