
വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി സീനു രാമസാമി ഒരുക്കിയ മാമനിതൻ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തെയും സിനിമയിലെ വിജയ് സേതുപതിയുടെ അഭിനയത്തെയും കുറിച്ച് സംവിധായകൻ എസ് ശങ്കർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഒരു നല്ല സിനിമ കണ്ടതിന്റെ സംതൃപ്തി ലഭിച്ചുവെന്നും, വിജയ് സേതുപതിയുടെ മികച്ച പ്രകടനം ദേശീയ അവാർഡിന് അർഹമാണെന്നും ശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘ഒരു നല്ല സിനിമ കണ്ടതിന്റെ സംതൃപ്തി ലഭിച്ചു, സംവിധായകൻ സീനു രാമസ്വാമി തന്റെ ഹൃദയവും ആത്മാവും നൽകി ഇതൊരു റിയലിസ്റ്റിക് ക്ലാസിക് ആക്കി. വിജയ് സേതുപതിയുടെ മികച്ച പ്രകടനം ദേശീയ അവാർഡിന് അർഹമാണ്. ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും സംഗീതം സിനിമയുമായി ആത്മാർത്ഥമായി ഒത്തുപോകുന്നു’, എസ് ശങ്കർ എഴുതി.
Also Read: തിയേറ്ററിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ, പിന്നാലെ ഓടി മാധ്യമങ്ങളും
ധർമദുരൈ എന്ന ചിത്രത്തിന് ശേഷം സീനു രാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് മാമനിതൻ. ഗായത്രിയാണ് സിനിമയിൽ നായികയായെത്തുന്നത്. വൈ എസ് ആർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ യുവൻ ശങ്കർ രാജ, സ്റ്റുഡിയോ 9 എന്നിവർ ചേർന്നാണ് മാമനിതൻ്റെ നിർമ്മാണം. സംവിധായകൻ സീനു രാമസ്വാമി തന്നെയാണ് രചനയും നിർവ്വഹിച്ചിരിക്കുന്നത്. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ഒരുമിച്ചാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Post Your Comments