മലയാളത്തില്‍ തിയേറ്ററുകളെ ഇളക്കിമറിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ദൃശ്യം 2’. ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഇപ്പോളിതാ, ‘ദൃശ്യം 2’ ഹിന്ദി റീമേക്ക് ചിത്രീകരണം പൂർത്തിയായി എന്ന വാർത്തയാണ് വരുന്നത്. സിനിമയുടെ പാക്കപ്പിനോടനുബന്ധിച്ച് നടന്ന ആഘോഷ ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നടി ശ്രിയ ശരൺ ആണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഹൈദരാബാദിൽ വച്ചാണ് അവസാനഘട്ട ചിത്രീകരണം പൂർത്തിയായത്.
അജയ് ദേവ്ഗൺ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ശ്രിയ ശരൺ ആണ് നായിക. തബു, ഇഷിത ദത്ത, മൃണാൽ ജാദവ്, രജത് കപൂർ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Also Read: ഗായിക മഞ്ജരി വിവാഹിതയായി: വരൻ ജെറിൻ
2015ൽ പുറത്തിറങ്ങിയ ‘ദൃശ്യ’ത്തിന്റെ ആദ്യ ഭാഗം ബോളിവുഡിൽ ശ്രദ്ധ നേടിയിരുന്നു. ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗവും പൂർത്തിയാകുമ്പോൾ ബോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ആദ്യ ഭാഗം സംവിധാനം ചെയ്ത നിഷികാന്ത് കാമത്ത് 2020 ഓഗസ്റ്റിൽ അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. തുടർന്ന് ആ സ്ഥാനം ഏറ്റെടുത്തുകൊണ്ട് അഭിഷേക് പതക് ആണ് രണ്ടാം ഭാഗം ഒരുക്കുന്നത്. നവംബർ 18ന് ‘ദൃശ്യം 2’ ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തും.
Post Your Comments