ഈ ചിത്രം നമ്മുടെ ജീവിതത്തോട് കുറെ ചേർന്ന് നിൽക്കുന്നതാണ്: അപർണ ദാസ്

ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രം തിയേറ്ററിലെത്തിയിരിക്കുകയാണ്. തിരക്കുകളിൽ ഓടിക്കൊണ്ടിരിക്കുന്ന യുവാവിന്റെ ജീവിതത്തിലെ ഒരു ദിവസത്തെ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. സന്തോഷ് തൃവിക്രമനാണ് ചിത്രത്തിന്റെ നിർമ്മാണം. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടി അപർണ ദാസ്‌. വിജയ് ചിത്രമായ ബീസ്റ്റിലും അപർണ വേഷമിട്ടിരുന്നു. വിജയ് ചിത്രത്തിൽ നിന്നും താരതമ്യേന ചെറിയ കാൻവാസിൽ ഒരുക്കിയ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലേക്ക് എത്തിയപ്പോഴുള്ള അനുഭവങ്ങളാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറയുന്നത്.

Also Read: ‘100 കോടി ഒന്നും വേണ്ട ഒരു 40 കോടി മതി, അല്ലെങ്കിൽ എനിക്ക് അഹങ്കാരം വരും‘: വൈറലായി ഒമർ ലുലുവിന്റെ മറുപടി

അപർണ ദാസിന്റെ വാക്കുകൾ:

ബീസ്റ്റിൽ അഭിനയിക്കാനുള്ള വിളി വരുന്നതിന് മുൻപാണ് എനിക്ക് പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിലേക്കുള്ള വിളി വരുന്നത്. കോവിഡ് സമയത്തായിരുന്നു പ്രിയൻ ഓട്ടത്തിലാണ് ചിത്രത്തിലേക്ക് വിളി വന്നത്. ഈ ചിത്രം തന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രതീക്ഷയുണ്ടായിരുന്നതും. സ്പെഷ്യലിറ്റി തോന്നിയതും കഥാപാത്രത്തിനോട് ഇഷ്ടം തോന്നിയതും ഈ സിനിമയലേതിനോടാണ്.

രണ്ട് സിനിമകളും എന്നെ സംബന്ധിച്ചു പ്രധാനപ്പെട്ടത് തന്നെയാണ്. ബീസ്റ്റ് വിജയ് സാറിനെ പോലെ വലിയ ആളിന്റെ ചിത്രമാണ്. എത്ര കാലമായി അദ്ദേഹം ഇവിടെയുണ്ട്. ആ ചിത്രത്തിലൊന്നും ഞാൻ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ബീസ്റ്റ് വലിയൊരു സിനിമ, റിയൽ ലൈഫിൽ സംഭവിക്കാത്ത കാര്യങ്ങളൊക്കെ പറയുന്ന ചിത്രമാണെങ്കിൽ ഈ ചിത്രം നമ്മുടെ ജീവിതത്തോട് കുറെ ചേർന്ന് നിൽക്കുന്നതാണ്.

 

 

Share
Leave a Comment