മഞ്ജു വാര്യർ, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ജി പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മേരി ആവാസ് സുനോ’. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. റേഡിയോ ജോക്കിയായ ശങ്കറിന്റെ ജീവിതവും ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ‘ക്യാപ്റ്റൻ’, ‘വെള്ളം’ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിച്ച മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’. ചിത്രത്തിന്റെ തിരക്കഥയും പ്രജേഷ് സെന്നിന്റേതാണ്.
മെയ് 13ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇനി ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്. ജൂൺ 24 മുതൽ സിനിമയുടെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും.
Also Read: മലയാള സിനിമകളെ കടത്തിവെട്ടി ‘777 ചാർളി’: കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് മൂന്ന് കോടി
ശിവദയാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിഥി താരമായി സംവിധായകൻ ശ്യാമപ്രസാദും ചിത്രത്തിൽ എത്തുന്നുണ്ട്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് ചിത്രത്തിന്റെ നിർമ്മാണം. രജപുത്ര റിലീസ് ആണ് വിതരണം. ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments