പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പിക്കറ്റ് 43’. മറ്റ് ആർമി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വൈകാരിക തലത്തിലേക്ക് സൈനികരുടെ ജീവിതം വരച്ചുകാട്ടിയ ചിത്രമാണ് പിക്കറ്റ് 43. ഇപ്പോഴിതാ, പിക്കറ്റ് 43 പോലൊരു സിനിമ ഇനിയും ചെയ്യണമെന്ന് മേജർ രവിയോട് ആവശ്യപ്പെടുകയാണ് സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്‍. ഫേസ്ബുക്കിലൂടെയാണ് അൽഫോൺസ് പുത്രന്റെ അഭ്യർത്ഥന.
അൽഫോൺസ് പുത്രന്റെ വാക്കുകൾ
മേജര്‍ രവി സാര്‍, പിക്കറ്റ് 43 പോലെയൊരു സിനിമ വീണ്ടും ചെയ്യൂ. കുറച്ച് നാളുകള്‍ മുമ്പ് ഈ ചിത്രം കണ്ടപ്പോള്‍ ആദ്യം വിചാരിച്ചത് യുദ്ധത്തെ പറ്റിയുള്ള സിനിമയാണെന്നാണ്. എന്നാല്‍, താങ്കളെപ്പോലെയുള്ള ഒരാളില്‍ നിന്ന് സൈനികരുടെ വ്യത്യസ്തമായ വീക്ഷണം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനി ഞാന്‍ പൃഥ്വിരാജിനോട് പോയി പറയേണ്ടി വരുമോ അത്തരത്തിലുള്ള ഒരു സിനിമ ചെയ്യൂ എന്ന്. ഹൃദയസ്പര്‍ശിയായ ഒരു സിനിമയായിരുന്നു അത്. ഈ പോസ്റ്റിന് ലഭിക്കുന്ന ലൈക്കുകളില്‍ നിന്ന് ഞാന്‍ വെറും വിഡ്ഢിത്തം പറയുകയല്ല എന്ന് നിങ്ങള്‍ക്ക് മനസിലാകും സാർ.
Read Also:- നെറ്റ്ഫ്ലിക്സില്‍ സിബിഐ തരംഗം: ലോക സിനിമകളില്‍ നാലാമത്
അതേസമയം, അൽഫോൺസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് മേജര്‍ രവി മറുപടി നൽകുകയും ചെയ്തു. ‘കഴിഞ്ഞ 4 വര്‍ഷമായി പിക്കറ്റ് 43 പോലൊരു സിനിമയ്ക്കായി ഞാൻ തയ്യാറെടുക്കുകയാണ്. എല്ലാം ശരിയായാൽ ഞാന്‍ ഉടന്‍ നിങ്ങളോട് പറയും. നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നു’ മേജര്‍ രവി മറുപടി നൽകി.
Post Your Comments