മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമായി കെ മധു ഒരുക്കിയ സിബിഐ 5 ദി ബ്രെയിൻ ഒടിടിയിൽ വൻ വിജയമായി പ്രദർശനം തുടരുന്നു. നെറ്റ്ഫ്ലിക്സില്‍ പ്രദർശനത്തിനെത്തിയ ചിത്രം ജൂണ്‍ 13 മുതല്‍ ജൂണ്‍ 19 വരെയുള്ള ആഴ്ചയില്‍ നോണ്‍ ഇംഗ്ലീഷ് സിനിമ വിഭാഗത്തില്‍ നാലാമതാണ്. റിലീസ് ചെയ്ത് തുടര്‍ച്ചയായി രണ്ടാം ആഴ്ചയും സിബിഐ 5 ഈ പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്. ദി റോത്ത് ഓഫ് ഗോഡ്, സെന്‍തൗറോ, ഹേര്‍ട്ട് പരേഡ് എന്നീ വിദേശഭാഷ ചിത്രങ്ങളാണ് സിബിഐയ്ക്ക് മുന്നിലുള്ളത്.
കേരളം കണ്ട എക്കാലത്തെയും മികച്ച കുറ്റാന്വേഷണ കഥകൾ പറഞ്ഞ സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. 2015ൽ ആയിരുന്നു സിബിഐ സീരീസിലെ നാലാം ചിത്രം പുറത്തിറങ്ങിയത്. പിന്നീട് നീണ്ട 13 വർഷങ്ങൾക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് സിനിമ നിർമ്മിച്ചത്.
മുകേഷ്, ജഗതി ശ്രീകുമാർ, രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
Post Your Comments