
48-ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടൻ ഷൈന്‍ ടോം ചാക്കോ. നമ്മുടെയെല്ലാം പ്രിയങ്കരനായ ദളപതി നടന്‍ വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍.. താരം ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം ബീസ്റ്റ് ചിത്രീകരണത്തിനിടെ എടുത്ത ചിത്രവും ഷൈന്‍ ടോം ചാക്കോ പങ്കുവെച്ചിട്ടുണ്ട്.
ദളപതിയെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റിലൂടെയായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ തമിഴ് അരങ്ങേറ്റം. എന്നാല്‍, അടുത്തിടെ ബീസ്റ്റിനെ വിമര്‍ശിച്ചുകൊണ്ട് ഷൈന്‍ നടത്തിയ പ്രതികരണം ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ബീസ്റ്റ് താന്‍ കണ്ടിട്ടില്ലെന്നും സിനിമയെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ കണ്ടിരുന്നുവെന്നുമാണ് ഷൈന്‍ പറഞ്ഞത്.
Read Also:- ജാഫർ ഇടുക്കിയുടെ ‘ഒരു കടന്നൽ കഥ’ പ്രദർശനത്തിനൊരുങ്ങുന്നു
ചിത്രം ഇഷ്ടമായിരുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അഭിനയിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകരുടെ ചോദ്യം. അതേസമയം, വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പിറന്നാളിനോടനുബന്ധിച്ച് ഇന്നലെ പുറത്തുവിട്ടു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വരശ്’ എന്നാണ് പേരിട്ടിരിക്കുന്നത്. തെലുങ്കിലും തമിഴിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
Post Your Comments