
അടൂർ ഗോപാലകൃഷ്ണൻ ഓൺലൈൻ ചലച്ചിത്രോത്സവത്തിൽ നിന്ന് ‘മുഖാമുഖം’ എന്ന ചിത്രം ഒഴിവാക്കിയതിനെതിരെ സിനിമ നടൻ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. തന്റെ സിനിമകളിൽ താൻ നെഞ്ചോട് ചേർക്കുന്ന ഒന്ന് എന്ന് പലതവണ അടൂർ സാർ തന്നെ ആവർത്തിച്ച ‘മുഖാമുഖം’ എന്തുകൊണ്ട് ഒഴിവാക്കി എന്ന് ഹരീഷ് ചോദിച്ചു.
1984ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മുഖാമുഖം’. അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ചത്. ആ വർഷത്തെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരവും ഏറ്റവും മികച്ച തിരക്കഥ, ശബ്ദലേഖനം, സംവിധാനം എന്നിവയ്ക്കുള്ള ദേശീയ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന ആരോപണങ്ങൾ ഉയർന്നെങ്കിലും അടൂർ ഇത് നിഷേധിച്ചിരുന്നു.
Also Read: ഇപ്പോഴുള്ള പൃഥ്വിരാജ് ആയത് കഠിനാധ്വാനം കൊണ്ട്: പൂർണിമ ഇന്ദ്രജിത്ത് പറയുന്നു
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
‘മുഖാമുഖം’ ഇല്ലാതെ എന്ത് അടൂർ മേള…തന്റെ സിനിമകളിൽ താൻ നെഞ്ചോട് ചേർക്കുന്ന ഒന്ന് എന്ന് പലതവണ അടൂർസാർ തന്നെ ആവർത്തിച്ച ‘മുഖാമുഖം’ എന്ത് കൊണ്ട് ഒഴിവാക്കപെടുന്നു…എലിപ്പത്തായത്തിനും അനന്തരത്തിനും ഇടയിലുള്ള 1984-ൽ അദ്ദേഹം സംവിധാനം ചെയ്ത് സംസ്ഥാന,ദേശീയ ,രാജ്യാന്തര പുരസ്‌ക്കാരങ്ങൾ വാങ്ങിയ സിനിമ…സാംസ്‌കാരിക കേരളമേ നേരമുണ്ടെങ്കിൽ ചർച്ച ചെയ്യുക…നേരമില്ലങ്കിൽ ഇത്തരം സാംസ്‌കാരിക വിളംബരങ്ങൾക്ക് അടിമപെടുക…
Post Your Comments