CinemaGeneralIndian CinemaLatest NewsUncategorized

വ്യായാമത്തിനിടെ തലയിടിച്ചു വീണു: ഗുരുതര പരുക്കുകളോടെ കന്നഡ നടൻ ദി​ഗന്ത് ആശുപത്രിയിൽ

കന്നഡ നടൻ ദിഗന്തിന് വ്യായാമത്തിനിടെ പരുക്കേറ്റു. ബാക്ക് ഫ്ലിപ്പ് ചെയ്യുന്നതിനിടെയാണ് ഗുരുതരമായി പരുക്കേറ്റത്. ഗോവയിൽ ഭാര്യയും നടിയുമായ ഐന്ദ്രിത റായിയുമൊത്ത് അവധിയാഘോഷിക്കെനെത്തിയപ്പോഴാണ് അപകടം. കുടുംബം താമസിച്ച ഹോട്ടലിൽ വച്ച് ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. അപകട ശേഷം നടനെ ഉടൻ വിമാന മാർഗം ബെംഗുളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.

മണിപ്പാല്‍ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. അപകടത്തിൽ സുഷുമ്നാ നാഡിക്കും കഴുത്തിനും പരിക്കേറ്റെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രശസ്ത സ്പൈന്‍ സര്‍ജന്‍ ഡോ. വിദ്യാധര എസിന് കീഴിലുള്ള ഡോക്ടർമാരാണ് താരത്തെ ചികിത്സിക്കുന്നത്. താരം പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാന്‍ മെഡിക്കല്‍ സംഘം എല്ലാ ശ്രദ്ധയും നല്‍കുന്നതായി ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Also Read: സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ റിലീസ് വൈകും: തെലുങ്ക് സിനിമയെ സ്തംഭിപ്പിച്ച് സിനിമാ പ്രവർത്തകരുടെ അനിശ്ചിതകാല പണിമുടക്ക്

നായകവേഷത്തിലുൾപ്പെടെ 35-ഓളം സിനിമകളിൽ അഭിനയിച്ച നടനാണ് ദിഗന്ത്. സാഹസിക ഭ്രമമുള്ള താരം സര്‍ഫിങ്, റോക് ക്ലൈംബിങ്, സൈക്ലിങ്, സ്‌കൂബ ഡൈവിങ് എന്നിവയിൽ വിദഗ്ധനാണ്. ഓഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തുന്ന ഗാലിപത 2 ആണ് ദിഗന്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

 

shortlink

Related Articles

Post Your Comments


Back to top button