സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടിത്തട്ട്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 1ന് ചിത്രം തിയേറ്ററുകളിലെത്തും. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫ്, സിന്‍ ട്രീസ എന്നിവരാണ് നിര്‍മ്മാണം.
90 ശതമാനം ചിത്രീകരണവും കടലില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണിത്. ചിത്രീകരണം ആരംഭിക്കുന്നതിനു മുമ്പ് മത്സ്യത്തൊഴിലാളികളുടെ ജീവിതം കണ്ടുപഠിക്കാനായി സണ്ണി വെയ്നും ഷൈന്‍ ടോം ചാക്കോയും കൊല്ലത്ത് എത്തിയിരുന്നു. കടലിലെ മത്സ്യബന്ധന രംഗങ്ങളൊക്കെ ഡ്യൂപ്പ് ഇല്ലാതെയാണ് താരങ്ങൾ ചെയ്തിരിക്കുന്നത്.
Read Also:- ശിവകാര്‍ത്തികേയന്റെ ‘പ്രിൻസ്’ ദീപാവലിക്ക്
ജയപാലന്‍, അലക്സാണ്ടര്‍ പ്രശാന്ത്, മുരുകല്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന്‍, അബ്ദുസമദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഖായിസ് മിലന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പാപ്പിനു ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീഷ് വിജയന്‍, സംഗീതം നെസെര്‍ അഹമ്മദ്, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൗണ്ട് മിക്സിംഗ് സിനോയ് ജോസഫ്, സംഘട്ടനം ഫിനിക്സ് പ്രഭു.
Post Your Comments