വ്യത്യസ്തമായ ഒരു പൊലീസ് കഥയുമായെത്തി മികച്ച വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. 2016ൽ പുറത്തിറങ്ങിയ ചിത്രവും ബിജു പൗലോസ് എന്ന പൊലീസുകാരനും ആരാധക മനസ്സിൽ ഇടംപിടിച്ചിരുന്നു. നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
നിവിൻ പോളിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ പോളി ജൂനിയർ പിക്ചേഴ്സ് ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ ചിത്രത്തെക്കുറിച്ചുള്ള വിവരവും ഉള്ളത്. പോളി ജൂനിയർ പിക്ചേഴ്സിൻറെ ബാനറിൽ എബ്രിഡ് ഷൈൻ തന്നെ സംവിധാനം ചെയ്‍ത് നിവിൻ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹാവീര്യരുടെ റിലീസ് സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പിൽ ഈ ബാനറിൻറെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ കൂട്ടത്തിലാണ് ആക്ഷൻ ഹീറോ ബിജു 2 ഇടംപിടിച്ചിരിക്കുന്നത്.
Also Read: ഞാൻ സിനിമ നടനാകാൻ പ്രധാന കാരണം കാർട്ടൂൺ: രസകരമായ കഥ പറഞ്ഞ് വിജയ് സേതുപതി
ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന വിവിധ കേസുകളെയാണ് ആക്ഷൻ ഹീറോ ബിജുവിൽ ആവിഷ്കരിച്ചത്. നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. അനു ഇമ്മാനുവൽ ആയിരുന്നു നായിക. ജോജു ജോർജ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
Post Your Comments