
ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ഒരു കടന്നൽ കഥ. പ്രദീപ് വേലായുധനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ടി കെ വി പ്രൊഡക്ഷൻസ്, ഡി കെ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ സുവർണ്ണ പ്രദീപ്, ഉല്ലാസ് ശങ്കർ, ബാബു പന്തക്കൻ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കോതമംഗലം, കുട്ടമ്പുഴ, ഭൂതത്താൻകെട്ട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
സുധീർ കരമന, സുനിൽ സുഖദ, സുധീർ പരവൂർ, പരസ്പരം പ്രദീപ്, അസീസ് നെടുമങ്ങാട്, സാജൻ പള്ളുരുത്തി, അമൽ രവീന്ദ്രൻ, കൊച്ചിൻ ബിജു, ബിജു ശങ്കർ, അജിത്ത് കൂത്താട്ടുകുളം, മുൻഷി രഞ്ജിത്, ഉല്ലാസ് ഭായ്, ഹരി നംബോദ, വിനോദ് ബോസ്, നിഷ സാരംഗ്, അരുണിമ രാജ്, ജോളി ചിറയത്ത്, മാസ്റ്റർ അംബരീഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഛായാഗ്രഹണം ജിസ്ബിൻ സെബാസ്റ്റൃൻ. ഗാനരചനയും സംഗീത സംവിധാനവും ജിൻസി മണിയാട്ട്, വയലിൻ സജി എന്നിവർ നിർവ്വഹിക്കുന്നു. സഹനിര്‍മ്മാണം നിഷ ബിജു. എഡിറ്റിംഗ് ഗ്രേയ്സൺ എ സി എ. കലാസംവിധാനം ഷിബു അടിമാലി, മേക്കപ്പ് മോഹൻ അറയ്ക്കല്‍, സ്റ്റിൽസ് നിതിൻ കെ ഉദയൻ, പ്രൊഡക്ഷൻ കൺട്രോളർ ഉല്ലാസ് ശങ്കർ. പിആർഒ എ എസ് ദിനേശ്.
Post Your Comments