കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം റെക്കോർഡുകൾ തകർത്ത് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. തമിഴ്നാട്ടിൽ ബാഹുബലി കുറിച്ച അഞ്ചുവർഷത്തെ റെക്കോർഡും വിക്രം തകർത്തെറിഞ്ഞിരുന്നു. 155 കോടിയാണ് തമിഴ്നാട്ടിൽ നിന്നും ബാഹുബലി നേടിയ കളക്ഷൻ. ഈ റെക്കോർഡ് വെറും പതിനാറ് ദിവസം കൊണ്ടാണ് വിക്രം തിരുത്തിയത്. 150 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് വിക്രം. ആഗോളതലത്തിൽ ഏകദേശം 350 കോടി രൂപയിലേറെ വിക്രം നേടി.
ഇപ്പോളിതാ, ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്തയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം. വിക്രമിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നേടിയിരുന്നു. 100 കോടി രൂപയ്ക്കാണ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത്. ചിത്രം ജൂലൈ 8ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Also Read: സ്വിം സ്യൂട്ടിൽ ഹോട്ടായി അഹാന കൃഷ്ണ: വൈറലായി ഫോട്ടോഷൂട്ട്
ജൂൺ 3നാണ് സിനിമ തിയേറ്ററിൽ റിലീസായത്. നരേന്, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര് മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.
Post Your Comments